കൊച്ചിയിലെ കൊതിയൂറും ‘പൊടി ഇഡ്ഡലി’ രുചിച്ച് നടി പാര്‍വതി തിരുവോത്ത്. പാലാരിവട്ടത്തെ മൈസൂര്‍ രാമന് ഇഡ്ഡലി കടയില്‍ നിന്നാണ് പാര്‍വതി തിരുവോത്ത് പ്രഭാത ഭക്ഷണം കഴിച്ചത്. ഇതിന്റെ വിഡിയോയും താരം പങ്കുവച്ചു. പാര്‍വതിക്കൊപ്പം സുഹൃത്തുമുണ്ട്.
പല രുചികളിലുള്ള ഇഡ്ഡലി ലഭ്യമാകുമെന്നതാണ് മൈസൂര്‍ രാമന് ഇഡ്ഡലി ഷോപ്പിന്റെ പ്രത്യേകത. ബട്ടര്‍ ഇഡ്ഡലിയും പൊടി ഇഡ്ഡലിയുമാണ് ഇവിടുത്തെ സിഗ്നേച്ചര്‍ വിഭവങ്ങള്‍. സ്പൈസി വിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പൊടി ഇഡ്ഡലി ഏറെ ഇഷ്ടപ്പെടും. ഇഡ്ഡലിക്കൊപ്പം വെറൈറ്റി ദോശകളും ഇവിടെ ലഭ്യമാണ്.
അതേസമയം, വണ്ടര്‍ വിമണ്‍ ആണ് പാര്‍വതി തിരുവോത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അഞ്ജലി മോനോന് സംവിധാനം ചെയ്ത ചിത്രം സോണി ലിവിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. സയനോര, പത്മപ്രിയ, നാദിയ മൊയ്ദു, അര്‍ച്ചന പത്മിനി, അമൃത സുഭാഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.