സാരിയിൽ അതിസുന്ദരിയായി നടി പൂർണിമ ഇന്ദ്രജിത്ത്. കോട്ടൺ സാരി അണിഞ്ഞ് സൺലൈറ്റിൽ വളരെ മനോഹരിയായാണ് പൂർണി പ്രത്യക്ഷപ്പെടുന്നത്. സ്ലീവ്ലെസ് ബ്ലൗസ് അണിഞ്ഞാണ് ഓഫ് വൈറ്റ് സാരി അലസമായി ഉടുത്തിരിക്കുന്നത്. കൈയിൽ വാച്ചും മോതിരവും മാത്രമാണ് കാര്യമായ അലങ്കാരങ്ങൾ. ഈ ചിത്രം പങ്കുവെയ്ക്കുന്നതിന് മുമ്പ് പൂർണിമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രവും സാരിയിൽ ഉള്ളതായിരുന്നു. ഏതായാലും ആരാധകർ നിരവധി പേരാണ് കമന്റുമായി കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത്.
ആരാധകർക്ക് എല്ലാം അറിയേണ്ടത് ഒറ്റ കാര്യം മാത്രം, ഈ അഴകിന്റെ രഹസ്യം എന്താണെന്നുള്ളത്. ‘ചേച്ചി, എന്താ ഈ ബ്യൂട്ടിയുടെ സീക്രട്ട്, ഏജ്ലെസ് ബ്യൂട്ടി, ഒരു രക്ഷയുമില്ല’, ‘നൈസ്’, ‘മനോഹരം’, ‘സുന്ദരം’ എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഞായറാഴ്ച പകർത്തിയ ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കുവെച്ചത്.
വൈറസിൽ അഭിനയിച്ച പൂർണിമയുടെ റിലീസ് ആകാനിരിക്കുന്ന അടുത്ത ചിത്രം തുറമുഖം ആണ്. നിവിൻ പോളി നായകനായി എത്തുന്ന തുറമുഖം എന്ന ചിത്രത്തിൽ ഏറെ അഭിനയപ്രാധാന്യമുള്ള വേഷമാണ് പൂർണിമ കൈകാര്യം ചെയ്തത്. മലയാളികളുടെ പ്രത്യേകമായ ഇഷ്ടം സ്വന്തമാക്കിയ താരദമ്പതിമാരാണ് ഇന്ദ്രജിത്ത് സുകുമാരനും പൂർണിമ ഇന്ദ്രജിത്തും. സോഷ്യൽ മീഡിയയിൽ കുടുംബ വിശേഷങ്ങളും വ്യക്തിപരമായ വിശേഷങ്ങളും പങ്കുവെയ്ക്കുന്ന താരമാണ് പൂർണിമ. മക്കൾക്കൊപ്പമുള്ള വീഡിയോകളും പൂർണിമ പങ്കുവെയ്ക്കാറുണ്ട്.