തമിഴ് സൂപ്പർസ്റ്റാർ സൂര്യ നായകനായ മാസിൽ നയൻതാരക്കൊപ്പം നായികാപ്രാധാന്യമുള്ള വേഷം കൈകാര്യം ചെയ്ത നടിയാണ് പ്രണിത സുഭാഷ്. കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളിൽ അഭിനയിച്ചിട്ടുള്ള പ്രണിത തന്റെ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങിയിരിക്കവേ തന്റെ ആരാധകർക്ക് ഒരു സർപ്രൈസ് കൊടുത്ത് ഞെട്ടിച്ചിരിക്കുകയാണ് ഇപ്പോൾ.
താൻ വിവാഹിതയായിരിക്കുന്നു എന്നാണ് താരം ഇൻസ്റ്റഗ്രാമിൽ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് അറിയിച്ചിരിക്കുന്നത്. ആരെയും അറിയിക്കാതെയായിരുന്നു വിവാഹിതയായത്. നിലവിലെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് കൊണ്ടായിരുന്നു ഇത്തരത്തിലൊരു തീരുമാനമെടുത്തത് എന്നും താരം പറയുന്നു. ആരെയും അറിയിക്കാതെ വിവാഹം ചെയ്തതിന് താരം ക്ഷമാപണവും നടത്തുന്നുണ്ട്.
View this post on Instagram
ബാംഗ്ലൂരിൽ വെച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും കുടുംബക്കാരും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. നിതിൻ രാജു എന്നാണ് ഭർത്താവിൻറെ പേര്. ധാരാളം ആളുകൾ ആണ് ഇപ്പോൾ താരത്തിന് വിവാഹ ആശംസകൾ നേർന്നു കൊണ്ട് എത്തുന്നത്. മലയാളസിനിമയിൽ അഭിനയിച്ചിട്ടില്ല ഇവർ എങ്കിലും മലയാളികൾക്ക് പ്രിയപ്പെട്ട താരം തന്നെയാണ് നടി എന്നതിന് തെളിവാണ് നിരവധി മലയാളികൾ ആശംസകളുമായി എത്തുന്നത്.