സിനിമയിൽ നിന്ന് താൻ തൽക്കാലത്തേക്ക് ഒരു ഇടവേള എടുക്കുകയാണെന്ന് നടി പ്രയാഗ മാർട്ടിൻ. നിലവിൽ ഒരു സിനിമയും കമ്മിറ്റ് ചെയ്തിട്ടില്ലെന്നും താരം പറഞ്ഞു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പ്രസ് മീറ്റിലാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്. മുടി കളർ ചെയ്തായിരുന്നു താരം പ്രസ് മീറ്റിന് എത്തിയത്. എന്നാൽ, മേക്കോവറിന് വേണ്ടിയല്ല മുടി കളർ ചെയ്തതെന്നും സംഭവിച്ചു പോയതാണെന്നും നിലവിൽ ഒരു സിനിമയും കമ്മിറ്റ് ചെയ്തിട്ടില്ലെന്നും അതുകൊണ്ട് ഏത് ലുക്ക് ആയാലും കുഴപ്പമില്ലെന്നും നടി പറഞ്ഞു.
മുടി കളർ ചെയ്തതിനെക്കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ, ‘സി സി എല്ലിന്റെ ഭാഗമായി നടത്തിയ മേക്കോവർ അല്ല ഇത്. മുടി കളർ ചെയ്യാൻ പോയപ്പോൾ സംഭവിച്ചു പോയതാണ്. മേക്കോവർ നടത്തണമെന്ന് ഉദ്ദേശിച്ചിട്ടുമില്ല. മുടി വെട്ടിയപ്പോൾ കളർ ചെയ്തേക്കാമെന്ന് കരുതി. ഞാൻ വിചാരിച്ച കളർ ഇതായിരുന്നില്ല. അബദ്ധം പറ്റിയതാണ്. മനഃപൂർവം മാറ്റിയതല്ല’.
![](https://i0.wp.com/cinemadaddy.com/wp-content/uploads/2021/11/Prayaga-Martins-latest-photoshoot-in-Yellow-saree.jpg?resize=788%2C443&ssl=1)
ഇനി കുറച്ച് കാലം സിനിമയിൽ നിന്ന് ഇടവേള എടുക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും അതിന് കാരണമൊന്നുമില്ലെന്നും പ്രയാഗ പറഞ്ഞു. തനിക്ക് തോന്നി, അതുകൊണ്ട് ബ്രേക്ക് എടുക്കുന്നു. നിലവിൽ ഒരു സിനിമയും കമ്മിറ്റ് ചെയ്തിട്ടുമില്ല. അതുകൊണ്ട് പിന്നെ ഏത് ലുക്കായാലും കുഴപ്പമില്ലല്ലോയെന്നും പ്രയാഗ ചോദിച്ചു. സിനിമയിൽ എത്തി ചുരുങ്ങിയ കാലമെ ആയിട്ടുള്ളൂവെങ്കിലും ഒരുപിടി മികച്ച കഥാപാത്രങ്ങളെ പ്രയാഗ മലയാളികൾക്ക് സമ്മാനിച്ചു കഴിഞ്ഞു.