ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന നടിയാണ് പ്രിയ വാര്യര്‍. ചിത്രത്തിലെ കണ്ണിറുക്കുന്ന രംഗം പ്രിയയെ പ്രശസ്തയാക്കി. തുടര്‍ന്ന് മലയാളത്തില്‍ നിന്ന് വിട്ടുനിന്ന പ്രിയ, ഫോര്‍ ഇയേഴ്സ് എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തിയത്. സര്‍ജാനോ ഖാലിദ് ആയിരുന്നു ചിത്രത്തിലെ നായകന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
ബ്ലാക്ക് ആന്‍ഡ് വസ്ത്രത്തില്‍ അതീവ ഗ്ലാമറസ്സായിട്ടാണ് താരം എത്തിയിരിക്കുന്നത്. പളനിയപ്പന്‍ സുബ്രഹ്മണ്യമാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. സ്മിജിയാണ് സ്റ്റൈലിസ്റ്റ്. നിരവധി പേരാണ് ചിത്രത്തിന് ലൈക്കും കമന്റുമായി എത്തിയിരിക്കുന്നത്.
മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ലാവ്, ഷെയ്ന് നിഗം നായകനായി എത്തിയ ഇഷ്കിന്റെ തെലുങ്ക് റീമേക്ക് എന്നിവയാണ് താരത്തിന്റെ പുതിയ പ്രൊജക്ടുകള്‍. വിഷ്ണുപ്രിയ എന്ന ചിത്രത്തിലൂടെ കന്നഡയിലും താരം അരങ്ങേറ്റം കുറിക്കുകയാണ്.