യാത്രകളെ വളരെയേറെ ഇഷ്ടപ്പെടുന്ന നിരവധി താരങ്ങളുണ്ട്. കഴിഞ്ഞയിടെ പിറന്നാൾ ആഘോഷിക്കാൻ നടി സാനിയ ഇയ്യപ്പൻ സോളോ ട്രിപ്പ് അടിച്ചത് കെനിയയിലേക്ക് ആയിരുന്നു. ഇപ്പോൾ ഇതാ ഭൂമിയിലെ സ്വർഗത്തിൽ എത്തിയതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടി പ്രിയ പ്രകാശ് വാര്യർ. മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.
View this post on Instagram
മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച താരത്തിന് വ്യത്യസ്ത തരത്തിലുള്ള കമന്റുകളാണ് ലഭിച്ചിരിക്കുന്നത്. ബിക്കിനിയിലുള്ള ചിത്രങ്ങളാണ് തങ്ങൾ പ്രതീക്ഷിക്കുന്നത് എന്നായിരുന്നു ഒരു വിഭാഗത്തിന്റെ കമന്റ്. അതേസമയം, ഫോട്ടോകൾ അടിപൊളി ആയിട്ടുണ്ടെന്നും താരം സുന്ദരിയായിട്ടുണ്ടെന്നുമാണ് മറ്റൊരു വിഭാഗത്തിന്റെ കമന്റുകൾ.
View this post on Instagram
ചിത്രങ്ങൾ പങ്കുവെച്ച് താരം കുറിച്ചത് ഇങ്ങനെ, ‘ഭൂമിയിലെ സ്വർഗം ഇവിടെയാണ്. മാലിദ്വീപിലെ മനോഹരമായ ഒരു അനുഭവം. ഈ യാത്ര എനിക്കായി ഒരുക്കിയവർക്ക് നന്ദി പറയുന്നു. – പ്രിയ കുറിച്ചു. തന്റെ ആദ്യ സിനിമയായ ഒരു അഡർ ലവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് പ്രിയ. ഈ സിനിമയിലെ ഒരു പാട്ടും അതിലെ പ്രിയയുടെ കണ്ണിറുക്കലും വലിയ വൈറലാകുകയും ഒറ്റ ദിവസം കൊണ്ട് പ്രിയ പ്രശസ്തയായി മാറി.
View this post on Instagram