സര്‍ജാനോയുടെ വീക്ക്‌നെസ് തട്ടമിട്ട പെണ്‍കുട്ടികള്‍; പ്രമോഷനിടെയുണ്ടായ രസകരമായ സംഭവം പറഞ്ഞ് പ്രിയ വാര്യര്‍

ജൂണ്‍ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായ നടനാണ് സര്‍ജാനോ ഖാലിദ്. ആദ്യരാത്രി, ബിഗ്ബ്രദര്‍, ക്വീന്‍, കോബ്ര തുടങ്ങിയ സിനിമകളിലും സര്‍ജാനോ വേഷമിട്ടു. പ്രിയ വാര്യര്‍ക്കൊപ്പമുള്ള ഫോര്‍ ഇയേഴ്‌സാണ് സര്‍ജാനോയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ക്യാമ്പസ് പഞ്ചാത്തലത്തിലുള്ള ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഇതിന് ഏറെ സ്വീകാര്യത ലഭിച്ചിരുന്നു.

ഇപ്പോഴിതാ സിനിമയുടെ പ്രമോഷനിടെയുണ്ടായ രസകരമായ സംഭവം പറയുകയാണ് പ്രിയ വാര്യര്‍. സിനിമ ഡാഡിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പ്രിയ രസകരമായ സംഭവങ്ങള്‍ പറഞ്ഞത്. സര്‍ജാനോയും അഭിമുഖത്തില്‍ പങ്കെടുത്തു. പ്രമോഷന് കോളജുകളില്‍ പോയപ്പോള്‍ സര്‍ജാനോയ്ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചതെന്ന് പ്രിയ വാര്യര്‍ പറഞ്ഞു. ജൂണില്‍ സര്‍ജാനോ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് പലരും വിളിച്ചുപറഞ്ഞത്. സര്‍ജാനോയുടെ അറ്റെന്‍ഷന്‍ കിട്ടണമെങ്കില്‍ തട്ടമിട്ട കുട്ടിയായിരിക്കണമെന്നും പ്രിയ പറഞ്ഞു. ഇതിനിടെ തട്ടമിട്ട പെണ്‍കുട്ടികള്‍ തനിക്ക് വീക്ക്‌നെസ് ആണെന്ന് സര്‍ജാനോയും പറഞ്ഞു.

നീണ്ട ഇടവേളയ്ക്ക് ശേഷം പ്രിയ വാര്യര്‍ മലയാളത്തില്‍ വേഷമിടുന്ന ചിത്രമാണ് ഫോര്‍ ഇയേഴ്‌സ്. രഞ്ജിത്ത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ എട്ട് ഗാനങ്ങളാണുള്ളത്. ശങ്കര്‍ ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് സാന്ദ്രാ മാധവ്, സന്ധൂപ് നാരായണന്‍, ആരതി മോഹന്‍, അനു എലിസബത്ത്, വിവേക് മുഴക്കുന്ന്, രഞ്ജിത്ത് ശങ്കര്‍ എന്നിവരാണ്.

ഛായാഗ്രഹണം: സാലു കെ തോമസ്, എഡിറ്റര്‍: സംഗീത് പ്രതാപ്, സൗണ്ട് ഡിസൈന്‍ ആന്‍ഡ് ഫൈനല്‍ മിക്‌സ്: തപസ് നായക്, മേക്കപ്പ്: റോണക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം: രമ്യ സുരേഷ്, ആര്‍ട്ട്: സൂരജ് കുറവിലങ്ങാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സജീവ് ചന്ദിരൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍: അനൂപ് മോഹന്‍ എസ്, അസിസ്റ്റന്റ് ഡിഓപി; ഹുസൈന്‍ ഹംസ, ഡിഐ: രംഗ് റെയ്സ് മീഡിയ, വിഎഫ്എക്‌സ്: ഫോക്‌സ് ഡോട്ട് മീഡിയ, ഫിനാന്‍സ് കണ്‍ട്രോളര്‍: വിജീഷ് രവി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ലിബിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ മാനേജര്‍; എല്‍ദോസ് രാജു, സ്റ്റില്‍സ്: സജിന്‍ ശ്രീ, ഡിസൈന്‍: ആന്റണി സ്റ്റീഫന്‍, പിആര്‍ഓ: പ്രതീഷ് ശേഖര്‍.

 

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago