പ്രീ ഓസ്കര് പരിപാടിയില്‍ തിളങ്ങി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. കാലിഫോര്‍ണിയയിലെ ബെവേര്‍ലി ഹില്‍സില്‍ നടന്ന പരിപാടിയില്‍ അവതാരകയായാണ് പ്രിയങ്ക എത്തിയത്.
ബ്ലാക്ക് സാരിയില്‍ ആകര്‍ഷണീയ ലുക്കിലായിരുന്നു താരം എത്തിത്. ഓസ്കറില് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരെ പ്രിയങ്ക അഭിനന്ദിച്ചു. പ്രിയങ്കയ്ക്കൊപ്പം മിണ്ടി കാലിംഗ്, കുമൈല്‍ നഞ്ജിയാനി, മനീഷ് കെ ഗോയല്‍, ബേല ബജാരിയ തുടങ്ങിയവരും ഉണ്ടായിരുന്നു. മാര്‍ച്ച് 27നാണ് ഓസ്കര് അവാര്‍ഡ് പ്രഖ്യാപനം.
ഇക്കഴിഞ്ഞ ജനുവരിയില്‍ പ്രിയങ്കയ്ക്കും ഭര്‍ത്താവ് നിക്കിനും വാടക ഗര്‍ഭപാത്രത്തിലൂടെ പെണ്‍കുഞ്ഞ് ജനിച്ചിരുന്നു. കുഞ്ഞ് ജനിച്ച ശേഷം പൊതുപരിപാടിയില്‍ പ്രിയങ്ക വിരളമായാണ് പങ്കെടുക്കുന്നത്. നേരത്തേ അക്കാദമി അവാര്‍ഡ് വേദിയില്‍ അവതാരകയായി പ്രിയങ്ക എത്തിയിരുന്നു.