നടിയും മികച്ച നല്ത്തകിയുമാണ് രചന നാരായണന്‍കുട്ടി. മിനി സ്ക്രീനിലൂടെയാണ് താരം സിനിമയിലെത്തിയത്. മറിമായം എന്ന പരിപാടിയിലൂടെയാണ് രചന പ്രേക്ഷകരുടെ പ്രിയങ്കരിയായത്. ഹാസ്യ വേഷങ്ങളിലൂടെ സിനിമയിലെത്തിയ രചന പിന്നിട് നായികയായും സഹനടിയായും തിളങ്ങുകയായിരുന്നു. വലിയ സംവിധായകരൊടൊപ്പം വലിയ ക്യാന്‍വാസിലുള്ള ചിത്രങ്ങളില്‍ പലതിലും രചന മികച്ച അഭിനയം കാഴ്ച വച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമയില്‍ നടന് ആസിഫ് അലിയോട് തോന്നിയ ക്രഷ് തുറന്നു പറഞ്ഞിരിക്കുകയാണ് രചന. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് രചന ഇക്കാര്യം പറഞ്ഞത്.
നായകന്മാരോട് പ്രണയം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു രചന തനിക്ക് തോന്നിയ ക്രഷ് തുറന്നു പറഞ്ഞത്. ആസിഫിനെ തനിക്ക് ഭയങ്കര ഇഷ്ടമാണെന്ന് രചന പറഞ്ഞു. യൂ ടൂ ബ്രൂട്ടസ് എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കുന്നതിന് മുന്‍പ് ഭയങ്കര ക്രഷ് ആയിരുന്നു. അതിന് ശേഷം നല്ല കൂട്ടായെന്നും പിന്നീട് ആ ക്രഷ് ഒക്കെ മാറിയെന്നും രചന പറയുന്നു. ആസിഫിനോട് ഇക്കാര്യം പറഞ്ഞിട്ടില്ലെന്നും രചന കൂട്ടിച്ചേര്‍ത്തു.
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണ്‍ സംവിധാനം ചെയ്ത ആറാട്ട് ആണ് രചനയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ചിത്രത്തില്‍ കൃഷി ഓഫീസറായ രുഗ്മിണി എന്ന കഥാപാത്രത്തെയാണ് രചന അവതരിപ്പിച്ചത്.