നടിയും നര്‍ത്തകിയുമാണ് രചന നാരായണന്‍കുട്ടി. ഇപ്പോഴിതാ മോഹന്‍ലാല്‍ നായകനായി എത്തിയ ആറാട്ട് എന്ന ചിത്രത്തെക്കുറിച്ച് നടി പറഞ്ഞതാണ് ശ്രദ്ധേയമായിരിക്കുന്നത്. താന്‍ ഹിറ്റാകുമെന്ന് പ്രതീക്ഷിച്ച് ഹിറ്റായ സിനിമയാണ് ആറാട്ടെന്നാണ് രചന പറഞ്ഞത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് രചന ഇക്കാര്യം പറഞ്ഞത്.
ഹിറ്റാകും എന്ന് പ്രതീക്ഷിച്ച് ഫ്ളോപ്പായ സിനിമ ഏതാണ് എന്ന ചോദ്യത്തിനാണ് രചന മറുപടി പറഞ്ഞത്. ‘പൊതുവെ വലിയ പ്രതീക്ഷകള്‍ വെക്കാറില്ല. ഹിറ്റാകും എന്നു കരുതി ഹിറ്റായ സിനിമയുണ്ട്. അതാണ് ആറാട്ട്’, എന്നായിരുന്നു രചനയുടെ മറുപടി. പാളിപ്പോയ സിനിമ എന്നൊന്നിമില്ല. ഏത് സിനിമ ചെയ്യുമ്പോഴും നമ്മുടെ ഒരു കുഞ്ഞിനെ പോലെയാണ് എല്ലാവരും അതിനെ കൈകാര്യം ചെയ്യുക. ഒരു കുട്ടി നന്നാവുക, നാശമാവുക എന്നതൊക്കെ നമ്മുടെ മനസിലാണ്. അല്ലാതെ ആളുകള്‍ അത് എങ്ങനെ എടുക്കുന്നു എന്നതിലല്ല. തന്നെ സംബന്ധിച്ച് താന്‍ ചെയ്ത എല്ലാ സിനിമയും പുതിയൊരു അനുഭവമാണെന്നും രചന അഭിപ്രായപ്പെട്ടു.
മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായ ആറാട്ട് ഫെബ്രുവരി 18നാണ് തീയറ്ററുകളില്‍ എത്തിയത്. ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ രചിച്ചത് ഉദയാകൃഷ്ണയായിരുന്നു. ചിത്രത്തില്‍ നെയ്യാറ്റിന്‍കര ഗോപന് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്.