അഭിനേത്രിയായും അവതാരകയായും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് രചന നാരായണൻ കുട്ടി. മികച്ച ഒരു നർത്തകി കൂടിയാണ് രചന. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ഇത്തവണ വ്യത്യസ്തമായ കുറച്ച് ചിത്രങ്ങളുമായാണ് താരം എത്തിയിരിക്കുന്നത്. ദുബായിൽ നിന്നുള്ള ഒരു ചിത്രമാണ് രചന നാരായണൻകുട്ടി പങ്കുവെച്ചിരിക്കുന്നത്. തന്റെ സുഹൃത്ത് സമ്മാനിച്ച ഷോർട്സിന്റെ സെറ്റ് ധരിച്ച് പകർത്തിയ മിറർ സെൽഫികളാണ് രചന പങ്കുവെച്ചത്. കുറേ ഫോട്ടോകൾപങ്കുവെച്ചതിൽ അഞ്ചാമത്തേതും അവസാനത്തേതുമാണ് തനിക്ക് ഇഷ്ടപ്പെട്ടതെന്നും താരം കുറിച്ചു.
അതേസമയം, അഞ്ചാമത്തെ ചിത്രമാണ് തങ്ങൾക്കും ഇഷ്ടപ്പെട്ടതെന്ന് കമന്റ് ബോക്സിൽ ആരാധകരിൽ ചിലരും കുറിച്ചു. വളരെ രസകരമായ കമന്റുകളും കമന്റ് ബോക്സിലുണ്ട്. ബാലരമയിലെ പപ്പൂസിനെ പോലെയുണ്ടെന്ന് ആയിരുന്നു ഒരു കമന്റ്. അൺസഹിക്കബിൾ എന്ന് മറ്റൊരാൾ കുറിച്ചപ്പോൾ ഫോട്ടോ പൊളിച്ചെന്ന് വേറെ ചിലരും കുറിച്ചു. ഏതായാലും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കഴിഞ്ഞയിടെ മോഹൻലാലിനും അമ്മ എക്സിക്യുട്ടിവ് അംഗങ്ങൾക്കും ഒപ്പം രചന പിറന്നാൾ ആഘോഷിച്ചതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.