പ്രശസ്ത നടി രശ്മിക മന്ദാനയെ സാമ്പത്തികമായി ചതിച്ച് വിശ്വസ്തനായ മാനേജർ. രശ്മികയെ പറ്റിച്ച് ഏകദേശം 80 ലക്ഷം രൂപ മാനേജർ തട്ടിയെടുത്തതായാണ് വാർത്ത. രശ്മികയുടെ കരിയറിന്റെ തുടക്കം മുതൽ അവർക്കൊപ്പം ഉണ്ടായിരുന്ന മാനേജരാണ് ഈ തട്ടിപ്പ് നടത്തിയത്. അതേസമയം ഇവരെ ജോലിയിൽ നിന്ന് രശ്മിക പിരിച്ചു വിട്ടതായാണ് വാർത്തകൾ.
അതേസമയം ഈ വാർത്തയോട് താരം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മാനേജർ തന്നെ പറ്റിച്ച് പണം തട്ടിയ സംഭവത്തിൽ പൊലീസ് നടപടികളുമായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ലെന്ന് രശ്മിക വ്യക്തമാക്കിയതായി നടിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ചില ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വിഷയം വ്യക്തിപരമായി കൈകാര്യം ചെയ്ത രശ്മിക വരാനിരിക്കുന്ന പ്രൊജക്ടുകളുടെ തിരക്കിലാണ്.
സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന അനിമല്‍ ആണ് രശ്മികയുടെ അടുത്ത പടം. രൺബീർ കപൂർ, അനിൽ കപൂർ, ബോബി ഡിയോൾ എന്നീ വന്‍ താരനിര അണിനിരക്കുന്ന ചിത്രം ആഗസ്റ്റ് 11ന് റിലീസാകും. ഇതിനിടെ പുഷ്പ രണ്ടാം ഭാഗമായ പുഷ്പ: ദി റൂൾ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് രശ്മിക. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അല്ലു അർജുനൊപ്പം ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് അവർ അവതരിപ്പിക്കുന്നത്.