അല്ലു അർജുൻ നായകനായ പുഷ്പ പുറത്തിറങ്ങിയതോടെ യുവാക്കളുടെ ഹരമായി മാറിയിരിക്കുകയാണ് രശ്മിക മന്ദാന. രശ്മികയുടെ വീഡിയോകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോൾ വൈറലായിരിക്കുന്നത് രശ്മികയുടെ എയർപോർട്ട് ലുക്കാണ്. എന്നാൽ, വിമാനത്താവളത്തിൽ രശ്മിക എത്തിയ വേഷവിധാനത്തിന് എതിരെയാണ് ഇപ്പോൾ ആരാധകർ രംഗത്ത് എത്തിയിരിക്കുന്നത്.
സ്വെറ്റ് ഷർട്ടും ഡെനിം ഷോർട്സും ആണ് രശ്മികയുടെ വേഷമെങ്കിലും ഷോർട്സിന്റെ ഇറക്കകുറവ് കാരണം അത് കാണാൻ കഴിഞ്ഞിരുന്നില്ല. ഇതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. ‘പാന്റ്സ് ഇടാൻ രശ്മിക മറന്നു പോയോ?’ എന്നായിരുന്നു സോഷ്യൽമീഡിയയിൽ ഉയർന്ന ചോദ്യങ്ങൾ. പ്രശസ്തി കൂടുമ്പോൾ തുണിയുടെ നീളം കുറയുമോ എന്നും ചിലർ സോഷ്യൽമീഡിയയിൽ ചോദ്യം ഉന്നയിച്ചു.
View this post on Instagram
അതേസമയം താരത്തിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. രശ്മിക എന്ത് ധരിക്കണം എന്നത് അവരുടെ വസ്ത്രസ്വാതന്ത്ര്യമാണ് എന്ന് പറഞ്ഞാണ് താരത്തിന് പിന്തുണ അറിയിക്കുന്നത്. തെന്നിന്ത്യയിൽ ഏറെ ആരാധരകരുള്ള യുവനടിയാണ് രശ്മിക മന്ദാന. ‘പുഷ്പ’യിലെ ശ്രീവല്ലി എന്ന കഥാപാത്രമായി എത്തിയ താരം മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്.