‘ഭാവിയില്‍ നടുവുവേദന വരും’; ഇനി ‘സാമി സാമി’ക്ക് ചുവടുവയ്ക്കില്ലെന്ന് രശ്മിക മന്ദാന

അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പയിലെ ദേവി ശ്രീ പ്രസാദ് ഈണം നല്‍കിയ ‘സാമി സാമി’ എന്ന ഗാനം ഹിറ്റ് ഗാനങ്ങളില്‍ ഒന്നായിരുന്നു. അതില്‍ രശ്മിക മന്ദാനയുടെ ചുവടുവയ്പായിരുന്നു ഹൈലൈറ്റ്. ചിത്രത്തിന്റെ പ്രമോഷന് എത്തിയിരുന്ന രശ്മിക അവിടെയെല്ലാം ‘സാമി സാമി’ ക്ക് ചുവടുവച്ചിരുന്നു. ഇപ്പോഴിതാ ഒരു പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് താരം. ‘സാമി സാമി’ക്ക് ഇനി ചുവടുവയ്ക്കില്ലെന്നാണ് താരം അറിയിത്തിരിക്കുന്നത്.


സ്റ്റേജുകളില്‍ ഇനി ‘സാമി സാമി’ എന്ന ഗാനത്തിന് ചുവടുവയ്ക്കില്ലെന്ന് രശ്മിക മന്ദാന പറയുന്നു. കുറെയേറെ തവണ സാമി സാമിക്ക് നൃത്തം ചെയ്തുകഴിഞ്ഞു. പ്രായമാകുമ്പോള്‍ നടുവേദന വരാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ടുതന്നെ ഗാനത്തിന് ഇനി ചുവടുവയ്ക്കില്ലെന്നും രശ്മിക പറയുന്നു. ട്വിറ്ററില്‍ ആസ്‌ക് മി എനിതിങ് എന്ന സെക്ഷനില്‍ ആരാധകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രശ്മിക.

നേരിട്ട് കാണുമ്പോള്‍ താരത്തിനൊപ്പം സാമി സാമി പാട്ടിന് ചുവടുവെയ്ക്കാന്‍ പറ്റുമോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ‘ഒരുപാട് തവണ സാമി സാമിയ്ക്ക് നൃത്തം ചെയ്തുകഴിഞ്ഞു. കുറച്ചുകൂടി പ്രായമാവുമ്പോള്‍ പുറംവേദന വരുമെന്നാണ് തോന്നുന്നത്. തനിക്കുവേണ്ടി നിങ്ങള്‍ക്ക് ഈ ഗാനത്തിന് എന്തുകൊണ്ട് ചുവടുവെച്ചുകൂടാ?’ എന്നായിരുന്നു രശ്മിക ആരാധകന് നല്‍കിയ മറുപടി.

 

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

3 weeks ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

4 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago