തമിഴ് സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് നടി രസ്ന പവിത്രൻ. ‘തെരിയമ്മ ഉന്ന കാതലിച്ചിട്ടെൻ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് രസ്ന എത്തിയത്. എന്നാൽ, മലയാളികൾക്ക് രസ്ന പരിചിതയായത് ജീത്തു ജോസഫ് സംവിധാനം ചെയ്ത ഊഴം എന്ന സിനിമയിലൂടെ ആണ്. പൃഥ്വിരാജ് നായകനായ ഈ ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തിൽ ആയിരുന്നു രസ്ന എത്തിയത്.
ഊഴം എന്ന ജീത്തു ജോസഫ് ചിത്രത്തിൽ സൂര്യ കൃഷ്ണമൂർത്തി എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തിയത്. ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരിയായ ഐശ്വര്യ എന്ന കഥാപാത്രമായാണ് രസ്ന എത്തിയത്. അതിനു ശേഷം ദുൽഖർ സൽമാന്റെ അനിയത്തി വേഷത്തിലാണ് താരമെത്തിയത്. ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിൽ ദുൽഖറിന്റെ അനിയത്തിയായാണ് രസ്ന അഭിനയിച്ചത്.
ആമി എന്ന ചിത്രത്തിൽ അഭിനയിച്ചതിനു ശേഷം താരം വിവാഹിതയായി. വിവാഹത്തിനു ശേഷം അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ നിരവധി ഫോട്ടോഷൂട്ടുകൾ ആണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ളത്. സിനിമയിൽ സജീവമാകാൻ ഒരുങ്ങുന്നതിന്റെ സൂചനയാണ് ഫോട്ടോഷൂട്ടുകൾ എന്നാണ് സൂചന. ഏറ്റവും അവസാനമായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രത്തിൽ കറുപ്പ് ഔട്ട് ഫിറ്റിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അനൂപ് അരവിന്ദ് ആണ് ഔട്ട്ഫിറ്റ് ഡിസൈൻ ചെയ്തത്. ഗ്ലാമറസ് ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഈ ചിത്രങ്ങളുടെ ഫോട്ടോഗ്രാഫർ സെനി പി അറുകാട്ട് ആണ്. മികച്ച പ്രതികരണമാണ് പുതിയ ഫോട്ടോകൾക്ക് ലഭിച്ചിരിക്കുന്നത്.