പുതിയ സ്റ്റൈലിലും രീതിയിലുമുള്ള ഫോട്ടോഷൂട്ടുകളുമായി സജീവമാണ് നടി രസ്ന പവിത്രൻ. തമിഴ് സിനിമയിലൂടെയാണ് രസ്ന അഭിനയരംഗത്തേക്ക് എത്തിയതെങ്കിലും മലയാളത്തിൽ താരത്തെ പ്രശസ്തയാക്കിയത് ‘ഊഴം’ എന്ന പൃഥ്വിരാജ് സിനിമയിലെ കഥാപാത്രമാണ്. ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ് രസ്ന പവിത്രൻ. ഗ്ലാമർ ഫോട്ടോഷൂട്ടുകളുമായി താരം സജീവമാണ്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ കഴിഞ്ഞയിടെ പങ്കുവെച്ച ചിത്രങ്ങൾ വൈറലായി മാറിയിരിക്കുകയാണ്. ‘വിശ്രമത്തിൽ നിന്ന് നല്ലതിനെ വേർതിരിക്കുന്നത് മാനസികനിലയാണ്’ എന്ന അടിക്കുറിപ്പോടെയാണ് രസ്ന പവിത്രൻ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
‘തെരിയമ്മ ഉന്ന കാതലിച്ചിട്ടെൻ’ തമിഴ് സിനിമയിലൂടെയാണ് രസ്ന അഭിനയത്തിലേക്ക് എത്തിയത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ഊഴം എന്ന സിനിമയിൽ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ സഹോദരിയുടെ വേഷത്തിൽ ആയിരുന്നു രസ്ന എത്തിയത്. ഊഴം എന്ന ജീത്തു ജോസഫ് ചിത്രത്തിൽ സൂര്യ കൃഷ്ണമൂർത്തി എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തിയത്. ഐശ്വര്യ എന്ന കഥാപാത്രമായാണ് രസ്ന എത്തിയത്.
തുടർന്ന് ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിൽ ദുൽഖർ സൽമാന്റെ കഥാപാത്രത്തിന്റെ അനിയത്തിയായി അഭിനയിച്ചു. മഞ്ജു വാര്യർ നായികയായി എത്തിയ കമൽ ചിത്രം ആമിയിൽ അഭിനയിച്ചു. അതിനു ശേഷം വിവാഹിതയായി. വിവാഹത്തിനു ശേഷം അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. നിരവധി ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട് സിനിമയിൽ സജീവമാകാൻ ഒരുങ്ങുന്നതിന്റെ സൂചനയാണ് ഫോട്ടോഷൂട്ടുകൾ എന്നാണ് സൂചന. സെനി പി അറുകാട്ട് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.