വിവാഹത്തിനു ശേഷം ഭർത്താവിനൊപ്പം ഹണിമൂൺ ആഘോഷിച്ച് നടി റെബ മോണിക്ക ജോൺ. ഇൻസ്റ്റഗ്രാമിൽ താരം തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. മാലി ദ്വീപിൽ നിന്നുള്ള മനോഹര ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. തന്റെ ഇൻസ്റ്റഗ്രാം പേജീലൂടെയാണ് താരം മാലി ദ്വീപിൽ നിന്നുള്ള മനോഹര ചിത്രങ്ങൾ പങ്കുവെച്ചത്.
ദീർഘമായ ഒരു കുറിപ്പും റെബ മോണിക്ക ജോൺ ചിത്രങ്ങൾക്കൊപ്പം പങ്കുവെച്ചു. ‘ഇതാണ് അത്, ഇതാണ് പറുദീസ. ഒന്നുമില്ല, മാലി ദ്വീപിന്റെ ശാന്തതയോടും അതിമനോഹരമായ സൗന്ദര്യത്തോടും ഉപമിക്കാൻ തക്കതായി ഒന്നുമില്ല. ഇത് ടൈപ്പ് ചെയ്യുമ്പോൾ എനിക്ക് ഒന്നും പറയാൻ വാക്കുകളില്ല. ഒരിക്കലും ഇത് മതിയാകില്ല. ഇവിടെ താമസിക്കുന്നതിൽ വളരെ ആഹ്ലാദമുണ്ട്. ഞാൻ കുറച്ച് ചിത്രങ്ങൾ പങ്കു വെയ്ക്കുമ്പോൾ ഞാൻ എന്താണ് പറഞ്ഞതെന്ന് നിങ്ങൾക്ക് മനസിലാകും’ – റെബ മോണിക്ക കുറിച്ചു.
ദുബായ് സ്വദേശിയായ ജോയ്മോൻ ജോസഫ് ആണ് റെബയുടെ ഭർത്താവ്. പ്രണയത്തിലായിരുന്നു ഇരുവരും. ജനുവരിയിൽ ബംഗളൂരുവിൽ വെച്ച് ആയിരുന്നു വിവാഹം. കഴിഞ്ഞവർഷം ഫെബ്രുവരി നാലിന് റെബയുടെ ജന്മദിനത്തിൽ ആയിരുന്നു റെബയെ ജോയ്മോൻ പ്രൊപ്പോസ് ചെയ്തത്. റെബ വിവാഹാഭ്യർത്ഥന സ്വീകരിക്കുകയും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാകുകയുമായിരുന്നു.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…