മലയാളികളുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളായ അനൂപ് മേനോൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 21 ഗ്രാംസ്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തു വന്നു കഴിഞ്ഞു. ആദ്യാവസാനം ഉദ്വേഗജനകമായ ഒരു കുറ്റാന്വേഷണ ചിത്രമായിരിക്കും ഇതെന്നുള്ള സൂചനയാണ് ആദ്യ ടീസർ നമ്മുക്ക് നൽകുന്നത്. ബിബിൻ കൃഷ്ണ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ദി ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ എൻ ആണ്.
അനൂപ് മേനോനോടൊപ്പം ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ലിയോണ ലിഷോയ്, അനു മോഹൻ, രഞ്ജി പണിക്കർ, രഞ്ജിത്, ലെന, നന്ദു, ശങ്കർ രാമകൃഷ്ണൻ, ചന്ദുനാഥ്, മാനസ രാധാകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, ജീവ ജോസഫ്, മേഘനാഥ റിനീഷ്, അജി ജോൺ, വിവേക് അനിരുദ്ധ്, മറീന മൈക്കൽ, ബിനീഷ് ബാസ്റ്റിൻ, ദിലീപ് നമ്പ്യാർ, നോബിൾ ജേക്കബ് എന്നിവരാണ് ഇതിലെ മറ്റു താരങ്ങൾ.
ജിത്തു ദാമോദർ കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് അപ്പു എൻ ഭട്ടതിരി ആണ്. ദീപക് ദേവ് ആണ് ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്. കിംഗ് ഫിഷ്, വരാൽ, പദ്മ എന്നീ ചിത്രങ്ങളും അനൂപ് മേനോൻ നായകനായി ഇനി വരാനുള്ള ചിത്രങ്ങളാണ്. ഇതിൽ കിംഗ് ഫിഷ് അദ്ദേഹം സംവിധാനം ചെയ്ത ചിത്രം കൂടിയാണ്.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…