ദീർഘകാലത്തെ പ്രണയത്തിനു ശേഷം കേരളപ്പിറവിദിനത്തിൽ നടി റബേക്ക സന്തോഷും ശ്രീജിത്ത് വിജയും വിവാഹിതരാകുന്നു. വിവാഹത്തലേന്ന് നടന്ന റബേക്കയുടെ ഹൽദി ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൂടാതെ, കല്യാണത്തലേന്ന് നടന്ന ചടങ്ങിലെ റബേക്കയുടെ നൃത്തവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
മിനിസ്ക്രീനിലൂടെ അഭിനയലോകത്തേക്ക് എത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ താരമാണ് നടി റബേക്ക. കുട്ടനാടൻ മർപ്പാപ്പ, മാർഗംകളി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തുകൊണ്ട് മലയാള സിനിമയിലേക്ക് ചുവടുവെച്ച താരമാണ് ശ്രീജിത്ത് വിജയ്. കഴിഞ്ഞ കുറേ നാളുകളായി ഇരുവരും പ്രണയത്തിൽ ആയിരുന്നു. നേരത്തെ ഇവരുടെ വിവാഹനിശ്ചത്തിന്റെ വീഡിയോകളും ചിത്രങ്ങളും വൈറലായിരുന്നു. ഇപ്പോൾ ഹൽദി ചടങ്ങിൽ നിന്നുള്ള വീഡിയോയും വൈറലായിരിക്കുകയാണ്.
കസിൻസിനും സുഹൃത്തുക്കൾക്കുമൊപ്പം ആഘോഷപൂർവമാണ് ഹൽദി ചടങ്ങ് നടന്നത്. ഏതായാലും ഇതിനിടയിലെ റബേക്കയുടെ വീഡിയോ താരത്തിന്റെ ഫാൻ പേജുകളിൽ നിറയുകയാണ്. റബേക്കയ്ക്കൊപ്പം പ്രതിശ്രുതവരൻ ശ്രീജിത്തുമുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഹിറ്റ് പരമ്പരയായ കസ്തൂരിമാനിലെ കാവ്യ എന്ന കഥാപത്രമാണ് റബേക്കായ്ക്ക് ആരാധകരെ നൽകിയത്.