പ്രസന്ന, ലൈല, കാർത്തിക് കുമാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയ വി സംവിധാനം നിർവഹിച്ച കണ്ട നാൾ മുതൽ എന്ന ചിത്രത്തിലൂടെയാണ് നടി റെജിന കാസാൻഡ്ര അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. പിന്നീട് ശിവകാർത്തികേയന്റെ നായികയായി കേഡി ബില്ല കില്ലാഡി രംഗയിൽ അഭിനയിച്ച റെജിനക്ക് കരിയറിൽ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തന്റെ കഥാപാത്രത്തിനോട് പൂർണമായും നീതി പുലർത്തുന്ന റെജീന ഇന്ന് തമിഴ്, തെലുങ്ക് ഇൻഡസ്ട്രികളിൽ ഏറ്റവും തിരക്കേറിയ ഒരു നായികയാണ്.
ഡിസംബർ 13നാണ് താരം തന്റെ ജന്മദിനം ആഘോഷിച്ചത്. ആരാധകർ താരത്തിന് ജന്മദിനാശംസകൾ നേരുകയും ചെയ്തു. തനിക്ക് ആശംസകൾ നേർന്നതിന് നന്ദി അർപ്പിച്ച് താരം പങ്ക് വെച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്. ആശംസകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി. ഇതാണെന്റെ ലോകമെന്ന് ക്യാപ്ഷൻ കൊടുത്ത താരം ആ ചിത്രത്തിന് താഴെ ‘നഗ്നചിത്രങ്ങൾ കാണുവാൻ ഇടത്തോട്ട് സ്വൈപ്പ് ചെയ്യുക’ എന്നെഴുതിയതാണ് ആരാധകരെ ഞെട്ടിച്ചത്. തന്റെ ചെറുപ്പത്തിലുള്ള ഫോട്ടോസാണ് നടി പങ്ക് വെച്ചത്. ബിരിയാണി പ്രതീക്ഷിച്ച് ചെന്നവരെ കണ്ടം വഴി ഓടിച്ചിരിക്കുകയാണ് നായിക..!
രസകരമായ ട്രോളുകളും താരത്തിന്റെ പുതിയ പോസ്റ്റിന് ലഭിക്കുന്നുണ്ട്. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അത്തരം ട്രോളുകൾ താരം പങ്ക് വെച്ചിട്ടുമുണ്ട്.