സിനിമ, സീരിയല്‍ നടി രശ്മി ഗോപാല്‍ അന്തരിച്ചു. അന്‍പത്തിയൊന്ന് വയസായിരുന്നു.
ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ടായിരുന്നു അന്ത്യം.
ബംഗളൂരുവിലാണ് രശ്മി ജനിച്ചു വളര്‍ന്നത്. പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് എത്തിയത്. നിരവധി സീരിയലുകളില്‍ വേഷമിട്ടു. ‘സ്വന്തം സുജാത’ സീരിയലിലെ സാറാമ്മ എന്ന കഥാപാത്രത്തിലൂടെയാണ് ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയയാകുന്നത്. മലയാളം, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
രശ്മിയുടെ അപ്രതീക്ഷിത വിയോഗം മലയാള സീരിയല്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. നിരവധി സീരിയല്‍ താരങ്ങളാണ് രശ്മി ഗോപാലിന് ആദരാഞ്ജലി അര്‍പ്പിച്ചത്. നടന് കിഷോര്‍ സത്യ, നടി ചന്ദ്ര ലക്ഷ്മണ് ഉള്‍പ്പെടെയുള്ളവര്‍ സമൂഹമാധ്യമത്തില്‍ അനുശോചനം കുറിച്ചു.