കേരളം പോലൊരു സംസ്ഥാനത്ത് സിനിമാ മേഖലയിലെ മോശം അനുഭവം പറയാന്‍ ഒരു ഇടമില്ല എന്നത് അവിശ്വസനീയമെന്ന് നടി റിമ കല്ലിങ്കല്‍. സെക്ഷ്വല്‍ ഹരാസ്മെന്റ് എന്നല്ല, ഒരു ചെറിയ മോശം അനുഭവം ആണെങ്കിലും അത് പറയാന്‍ സ്പേസ് ഉണ്ടാകണം. ഇത്രയും വര്‍ഷമായി കേരളത്തിലെ സിനിമാ മേഖലയില്‍ അങ്ങനെ ഒരു ഇടനമില്ല. ഒരു തൊഴിലിടം ഒരുമിച്ച് കൊണ്ടുപോകുമ്പോള്അ വിടെ ആര്‍ക്കും കളങ്കം സംഭവിക്കാന്‍ പാടില്ലെന്നും റിമ കല്ലിങ്കല്‍ കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ റീജിയണല്‍ ഐഎഫ്എഫ്കെയുടെ ഭാഗമായി സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു റിമ.
കേരളത്തെവച്ച് നോക്കുമ്പോള്‍ ഇത് പണ്ടേ ചെയ്യേണ്ടതായിരുന്നു. ഒരു തൊഴില്‍ തര്‍ക്കമോ, മറ്റെന്തെങ്കിലുമോ സംഭവിക്കാം. കൃത്യമായ ഹൈറാര്‍ക്കി ഉള്ള സ്പേസാണ് സിനിമ. അത് ആവശ്യവുമാണ്. എന്നാല്‍ എല്ലാ തൊഴിലാളികള്‍ക്കും, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കണം. സിനിമയില്‍ ഇന്റേണല്‍ കമ്മിറ്റി ഉറപ്പായും നടപ്പാക്കണം. വൈറസ് എന്ന ചിത്രത്തിന്റെ സെറ്റില്‍ ഇത്തരത്തിലൊരു കമ്മിറ്റി രൂപീകരിച്ചിരുന്നു. നിയമവശങ്ങള്‍ അറിയുന്ന ഒരാള്‍ ഉണ്ടായിരിക്കണം എന്നല്ലാതെ ഇതിന് കാര്യമായ ബുദ്ധിമുട്ടില്ലെന്നും റിമ പറഞ്ഞു.
തൊഴിലിടത്തിലെ ലൈംഗികാതിക്രമം എന്താണെന്നത് കൃത്യമായി ക്ലാസെടുത്ത് എല്ലാ സംഘടനകളും അതിനുവേണ്ടി ഇറങ്ങുക തന്നെ വേണം. ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ സെറ്റിന്റെ സൈഡില്‍ നിന്ന് വരുന്ന കമന്റുകളോ, ജോലി കിട്ടാതിരിക്കാനുള്ള സാധ്യതകളുണ്ട് എന്ന തരത്തിലുളള സംസാരങ്ങളോ എല്ലാം ഇതേ വിഭാഗത്തില്‍പ്പെടുമെന്ന് ‘വൈറസി’ന്റെ സെറ്റില്‍ വൈശാഖ് തയ്യാറാക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ കൃത്യമായി പറഞ്ഞിരുന്നു. എല്ലാ യൂണിയനുകളും വരിസംഖ്യ വാങ്ങി അംഗത്വം നല്‍കുന്നതിനൊപ്പം തന്നെ അതിക്രമങ്ങള്‍ക്കെതിരായുള്ള മാര്‍ഗനിര്‍ദേശങ്ങളും ക്ലാസ്സുകളും നല്‍കുന്നതിനുള്ള ഉത്തരവാദിത്തവും കൂടി കാണിക്കണമെന്നും റിമ വ്യക്തമാക്കി.