കഴിഞ്ഞ കുറച്ചു നാളുകളായി അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് നടി റിമ കല്ലിങ്കല്‍. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്ന ചിത്രത്തിലാണ് റിമ അവസാനമായി അഭിനയിച്ചത്.
ആഷിക് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം എന്ന ചിത്രത്തിലാണ് റിമ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലും ആക്ടീവാണ് താരം. റിമ പങ്കുവയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ റിമ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്ന ചിത്രമാണ് ശ്രദ്ധേയമായിരിക്കുന്നത്.
‘വെന്‍ യു ഗെറ്റ് ടു വെയര്‍ ആര്‍ട്ട്’ എന്ന ക്യാപ്ഷനോടെയാണ് റിമ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. സ്കൈ ബ്ലൂ നിറത്തിലുള്ള വസ്ത്രമാണ് റിമ ധരിച്ചിരിക്കുന്നത്. രാഹുല്‍ മിശ്രയാണ് കോസ്റ്റിയൂം ഡിസൈനര്‍. ബേസില്‍ പൗലോയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.