Actress Roma to change her name as per numerology
മലയാള സിനിമകളില്‍ നായികയായും സഹനായികയുമായും തിളങ്ങി നിന്ന റോമ ഇപ്പോള്‍ പ്രവീണ്‍ പൂക്കാടന്‍ സംവിധാനം ചെയ്യുന്ന വെള്ളേപ്പം എന്ന സിനിമയിലൂടെ തിരിച്ചെത്തുകയാണ്. പക്ഷെ ഈ തിരിച്ചുവരവില്‍ മറ്റൊരു പുതുമ കൂടിയുണ്ട്. റോമയുടെ പേരില്‍ ഒരു ചെറിയ മാറ്റം. Roma എന്ന് എഴുതുമ്പോൾ അക്ഷരങ്ങള്‍ക്കൊപ്പം ഒരു H കൂടി ചേര്‍ത്തിരിക്കുകയാണ് താരം. അതുകൊണ്ട് Roma ഇനി മുതല്‍ Romah ആയി മാറും. സിനിമയില്‍ നിന്നു വിട്ടു നിന്ന മൂന്ന് വര്‍ഷം സംഖ്യാജ്യോതിഷപഠനത്തില്‍ ശ്രദ്ധിച്ചതാണ് ഈ തീരുമാനത്തിന് പിന്നിലെ കാരണം.
സംഖ്യാജോതിഷവും വാസ്തുവും ജോതിഷവുമൊക്കെയായിരുന്നു ഈ കാലയളവിലെ പഠനവിഷയങ്ങള്‍. ഓരോ അക്ഷരത്തിനും നമ്പറിനും വിലയുണ്ടെന്ന് അങ്ങനെയാണ് മനസ്സിലാക്കിയതെന്നും ഇതോടെയാണ് സ്വന്തം പേരിലും തിരുത്തു വരുത്തിയതെന്നും റോമ പറയുന്നു. പേരുമാറ്റിയതിന്റെ ഫലം ജീവിതത്തിലൂടെ അറിയാമെന്നും പേര് മാറ്റല്‍ ബോളിവുഡടക്കമുള്ള മേഖലയില്‍ സജീവമാണെന്നും താരം പറയുന്നു. ജയറാം നായകനായി അഭിനയിച്ച സത്യയിലാണ് റോമയെ മലയാളികൾ അവസാനം കണ്ടത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…