പത്തുവർഷം മുമ്പ് തിയറ്ററുകളിൽ എത്തിയ സിനിമയാണ് മല്ലു സിംഗ്. കുഞ്ചാക്കോ ബോബൻ, സംവൃത സുനിൽ, ഉണ്ണി മുകുന്ദൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സൂപ്പർ ഹിറ്റ് ആയിരുന്നു. ചിത്രത്തിലെ ഒരു നായിക ആയിരുന്നു രൂപ മഞ്ജരി. രൂപ മഞ്ജരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചിത്രത്തിൽ കുഞ്ചാക്കോ ബോബോന്റെ നായിക ആയിട്ടായിരുന്നു രൂപ മഞ്ജരി എത്തിയത്.
1982ൽ ബംഗളൂരുവിലാണ് രൂപ മഞ്ജരി ജനിച്ചത്. താരത്തിന് ഇപ്പോൾ 39 വയസ് കഴിഞ്ഞു. എന്നാൽ താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കാരണം, 40 വയസായ വ്യക്തിയാണെന്ന് ചിത്രങ്ങൾ കണ്ടാൽ പറയില്ല എന്നതു തന്നെ കാരണം.
ടൂർണമെന്റ്, മല്ലു സിംഗ്, ഐ ലൗ മി എന്നീ സിനിമകളാണ് രൂപ അഭിനയിച്ച മലയാള സിനിമകൾ. പ്രായം വെറും നമ്പർ മാത്രമാണെന്ന് തെളിയിക്കുകയാണ് രൂപ മഞ്ജരിയുടെ പുതിയ ചിത്രങ്ങൾ.