തെന്നിന്ത്യയുടെ പ്രിയ താരമാണ് സാമന്ത. നിരവധി പേരാണ് താരത്തെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്നത്. വിവാഹ ശേഷം സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്ത സാമന്ത വിവാഹമോചനത്തിന് പിന്നാലെയാണ് സിനിമയില്‍ സജീവമായത്. നാഗചൈതന്യയും സാമന്തയും വേര്‍പിരിഞ്ഞത് ആരാധകര്‍ ഞെട്ടലോടെയായിരുന്നു കേട്ടത്. ഇപ്പോഴിതാ നാഗചൈതന്യക്കൊപ്പം ഒരുമിച്ച് താമസിച്ച വീട് സാമന്ത സ്വന്തമാക്കിയെന്നുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്.
നടനും നിര്‍മാതാവുമായ മുരളി മോഹന്‍ വാര്‍ത്ത ശരിവച്ച് രംഗത്തെത്തി. ബന്ധം വേര്‍പിരിഞ്ഞ ശേഷം ഇരുവരും വേറെ വീടുകളിലേക്ക് മാറിയെങ്കിലും സാമന്ത അതില്‍ സംതൃപ്ത അല്ലായിരുന്നുവെന്നും അതുകൊണ്ടാണ് വലിയ വിലകൊടുത്ത് വീട് തിരികെ വാങ്ങിയതെന്നും മുരളി പറഞ്ഞു. ഈ വീട്ടില്‍ നിലവില്‍ സാമന്തയും അമ്മയും മാത്രമാണുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
നേരത്തേ കോഫി വിത്ത് കരണ്‍ ജോഹര്‍ എന്ന പരിപാടിയില്‍ അതിഥിയായി സാമന്ത എത്തിയിരുന്നു. ഭര്‍ത്താവ് നാഗചൈതന്യയോട് ഇപ്പോഴും ദേഷ്യമുണ്ടോ എന്ന കരണ്‍ ജോഹറിന്റെ ചോദ്യം, മുന്‍ ഭര്‍ത്താവ് എന്ന് സാമന്ത തിരുത്തിയിരുന്നു. ഇപ്പോള്‍ തന്നെയും നാഗചൈതന്യയേയും ഒരു മുറിയിലിട്ടാല്‍ മൂര്‍ച്ചയുള്ള സാധനങ്ങള്‍ മാറ്റിവയ്‌ക്കേണ്ടിവരുമെന്നും ഭാവിയില്‍ അത് മാറിയേക്കാമെന്നും സാമന്ത പറഞ്ഞിരുന്നു.വിജയ് ദേവരക്കൊണ്ടയ്‌ക്കൊപ്പമുള്ള ഖുശിയാണ് സാമന്തയുടേതായി ഇനി പുറത്തിറങ്ങാനുള്ള സിനിമ. 2022 ഡിസംബര്‍ 23 ന് ചിത്രം തീയറ്ററുകളില്‍ എത്തും. ശിവ നിര്‍വാണയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…