തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായികയാണ് സാമന്ത. ശാകുന്തളം ആണ് സാമന്തയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ആയ ചിത്രം. എന്നാൽ, പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാൻ ചിത്രത്തിന് കഴിഞ്ഞില്ല. ഇതിനിടെ സാമന്തയ്ക്ക് എതിരെ വളരെ ഗുരുതരമായ വിമർശനങ്ങളുമായി നിർമാതാവും സംവിധായകനുമായ ചിട്ടി ബാബു രംഗത്ത് എത്തിയിരിക്കുകയാണ്.
സാമന്തയുടെ സിനിമാജീവിതം അവസാനിച്ചെന്നാണ് ഒരു ദയയുമില്ലാതെ ചിട്ടി ബാബു പറഞ്ഞത്. വില കുറഞ്ഞ തന്ത്രങ്ങളാണ് സിനിമാ പ്രമോഷന് വേണ്ടി സാമന്ത പയറ്റുന്നതെന്നും നായികയായുള്ള സാമന്തയുടെ കരിയർ അവസാനിച്ചെന്നും ഇനി നായികയായി എത്താൻ സാമന്തയ്ക്ക് കഴിയില്ല എന്നുമാണ് ചിട്ടി ബാബു കുറിച്ചത്.
ജീവിക്കാനുള്ള മാർഗത്തിനു വേണ്ടിയാണ് വിവാഹമോചനത്തിന് ശേഷം സാമന്ത പുഷ്പയിൽ ഐറ്റം സോംഗ് ചെയ്തതെന്നും ചിട്ടി ബാബു ആരോപിച്ചു. രശ്മിക മന്ദാന നായികയായി എത്തിയ പുഷ്പയിലെ ഊ ആണ്ടവാ എന്ന ഐറ്റം സോംഗ് ചെയ്തത് സാമന്ത ആയിരുന്നു. അതേസമയം, ഇനി ലഭിക്കുന്ന അവസരങ്ങളുമായി സാമന്തയ്ക്ക് മുന്നോട്ട് പോകാമെന്നും ചിട്ടി ബാബു പറയുന്നു. സിനിമ പ്രമോഷന് ഇടയിൽ കരഞ്ഞുകൊണ്ട് സാമന്ത ശ്രദ്ധ നേടാൻ ശ്രമിച്ചെന്നാണ് ചിട്ടി ബാബു ആരോപിക്കുന്നത്. എല്ലാ സമയത്തും സെന്റിമെന്റ്സ് കൊണ്ട് ഫലം കാണില്ലെന്നും സിനിമയും കഥാപാത്രവും നല്ലതാണെങ്കിൽ ജനങ്ങൾ കാണുമെന്നും ചിട്ടി ബാബു പറഞ്ഞു. അതേസമയം, ഭഗവത് ഗീതയിലെ ഒരു ശ്ലോകത്തിലൂടെയാണ് സാമന്ത ഈ ആരോപണങ്ങളെ നേരിട്ടത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…