ചുരുക്കം ചില ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് സംയുക്ത മേനോൻ. പൃഥ്വിരാജ് നായകനായി എത്തിയ കടുവയിലാണ് സംയുക്ത മേനോൻ അവസാനമായി എത്തിയത്. അഭിനയം തനിക്ക് വളരെ സന്തോഷം നൽകുന്ന കാര്യമാണെന്ന് സംയുക്ത തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഫിറ്റ്നസിനും വളരെ പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ് സംയുക്ത. സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള വീഡിയോകൾ താരം പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞദിവസം സംയുക്തമേനോൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫ്ലൈയിംഗ് യോഗയാണ് ചെയ്യുന്നത്. വീഡിയോയ്ക്ക് ഒപ്പം ഒരു ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.
നന്ദമൂരി കല്യാൺ റാമിനെ കേന്ദ്രകഥാപാത്രമാക്കി വസിഷ്ഠ് സംവിധാനം ചെയ്ത ചിത്രമാണ് സംയുക്തയുടെ അവസാനമായി റിലീസ് ആയ ചിത്രം. ബിംബിസാര എന്ന് പേരിട്ട ചിത്രം ഓഗസ്റ്റ് അഞ്ചിനാണ് റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ വൈജയന്തി എന്ന കഥാപാത്രത്തെയാണ് സംയുക്ത മേനോൻ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ സംയുക്ത മേനോന്റെ കാരക്ടർ പോസ്റ്റർ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. കാതറിൻ തെരേസയാണ് ചിത്രത്തിലെ മറ്റൊരു നായിക.
തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാളി സിനിമാപ്രേക്ഷകരുടെ മനസിൽ ഇടം സ്വന്തമാക്കിയ നടിയാണ് സംയുക്ത മേനോൻ. അതിനു ശേഷം നിരവധി സിനിമകളിൽ അഭിനയിച്ച താരം നിരവധി നല്ല കഥാപാത്രങ്ങളായി വെള്ളിത്തിരയിൽ എത്തി. എടക്കാട് ബറ്റാലിയൻ, കൽക്കി, ആണും പെണ്ണും, വൂൾഫ്, വെള്ളം, കടുവ എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത സംയുക്ത തമിഴിൽ കളരി, ജൂലൈ കാട്രിൽ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. തെലുങ്ക്, കന്നഡ ചിത്രങ്ങളിലും താരം ഇപ്പോൾ സജീവമാണ്.
View this post on Instagram