സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട നടിയാണ് സംയുക്ത വര്‍മ. സംയുക്തയുടെ ജീവിതത്തില്‍ ഒഴിച്ചുകൂട്ടാനാവാത്ത ഒന്നായി യോഗ മാറിയിട്ട് ഏറെ നാളായി. ഇടയ്ക്ക് യോഗ ചെയ്യുന്നതിന്റെ വിഡിയോ സംയുക്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ യോഗാഭ്യാസത്തിന്റെ വിഡിയോകള്‍ കൊളാഷ് പോലെ പങ്കുവച്ചിരിക്കുകയാണ് താരം.
വളരെ കടുപ്പമേറിയ യോഗാഭ്യാസ മുറകള്‍ അനായാസമാണ് സംയുക്ത ചെയ്യുന്നത്. ഫാറ്റ് ബേണിങ്ങിന് വേണ്ടി അധിക സ്റ്റെപ്പുകള്‍ കൂടി ചേര്‍ത്തുള്ള സൂര്യ നമസ്കാരം ചക്രാസനം, ശീര്‍ഷാസനം, ട്രീ പോസ് എന്നിവയുടെ വ്യത്യസ്ത യോഗമുറകളാണ് സംയുക്ത ചെയ്യുന്നത്.
മൈസൂരുവിലെ അഷ്ടാംഗ യോഗശാലയിലാണ് സംയുക്ത യോഗമുറകള്‍ പരിശീലിച്ചത്. ഏഴ് വര്‍ഷം മുന്‍പ് അവിടെവച്ച് യോഗ ചെയ്യുന്ന ചിത്രങ്ങള്‍ സംയുക്ത പങ്കുവച്ചിരുന്നു.
View this post on Instagram