പോപ്കോൺ എന്ന സിനിമയിലൂടെയാണ് നടി സംയുക്ത മേനോൻ മലയാള സിനിമയിലേക്ക് എത്തിയത്. എന്നാൽ തീവണ്ടി എന്ന ചിത്രമാണ് സംയുക്തയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. പിന്നീട് മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യം താരം അറിയിച്ചു. എന്നാൽ, സിനിമാജീവിതത്തിന്റെ തുടക്കത്തിൽ തനിക്ക് ഉണ്ടായ ചില ദുരനുഭവങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് നടി സംയുക്ത മേനോൻ. സിനിമയിൽ തുടക്ക കാലത്ത് ഷൂട്ടിംഗ് സെറ്റിൽ ഒരു നല്ല ബാത്ത് റൂം പോലും ലഭിച്ചിരുന്നില്ലെന്ന് വ്യക്തമാക്കുകയാണ് സംയുക്ത.
തുടക്ക കാലത്ത് ഷൂട്ടിംഗ് സെറ്റിൽ ഒരു നല്ല ബാത്ത് റൂം പോലും ലഭിച്ചിരുന്നില്ല. ഡോർ പോലുമില്ലാത്ത വാഷ് റൂം കാണിച്ച് ഇതാണ് വാഷ് റൂം എന്ന് പറയും. അന്ന് അതൊക്കെ ഓക്കേ ആയിരുന്നു. എന്നാൽ, ഡോർ പോലുമില്ലാത്ത വാഷ് റൂം ഓക്കേ അല്ലെന്ന് പിന്നീടാണ് മനസിലായത് എന്നും താരം വ്യക്തമാക്കി. തമിഴിലും തെലുങ്കിലും നടിമാർക്ക് കൂടുതൽ ബഹുമാനം ലഭിക്കാറുണ്ടെന്നും നടി പറഞ്ഞു. ആർട്ടിസ്റ്റുകളെ ബഹുമാനിക്കുന്ന സ്ഥിതിയാണ് അവിടെ ഷൂട്ടിങ്ങ് സെറ്റിലുള്ളതെന്നും സംയുക്ത വ്യക്തമാക്കി. മലയാളം, തമിഴ്, തെലുങ്ക് സിനിമ ഇൻഡസ്ട്രികൾ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് സംയുക്ത ഇങ്ങനെ പറഞ്ഞത്.
തുടക്ക കാലത്ത് തനിക്ക് മര്യാദയ്ക്ക് പ്രതിഫലം പോലും ലഭിച്ചിരുന്നില്ലെന്നും സംയുക്ത പറഞ്ഞു. പോപ്കോൺ എന്ന ചിത്രത്തിലൂടെയാണ് അഭിനയലോകത്തേക്ക് സംയുക്ത എത്തിയതെങ്കിലും ടോവിനോ ചിത്രം തീവണ്ടി എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. ലില്ലി, ഒരു യമണ്ടൻ പ്രേമകഥ, ഉയരെ, കൽക്കി, ആണും പെണ്ണും, എടക്കാട് ബറ്റാലിയൻ, വെള്ളം, വോൾഫ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. അടുത്തിടെ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം കടുവയിൽ പൃഥ്വിരാജിന്റെ ഭാര്യയായി സംയുക്ത അഭിനയിച്ചിരുന്നു.