തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാളി സിനിമാപ്രേക്ഷകരുടെ മനസിൽ ഇടം സ്വന്തമാക്കിയ നടിയാണ് സംയുക്ത മേനോൻ. അതിനു ശേഷം നിരവധി സിനിമകളിൽ അഭിനയിച്ച താരം നിരവധി നല്ല കഥാപാത്രങ്ങളായി വെള്ളിത്തിരയിൽ എത്തി. മലയാളത്തിൽ മാത്രമല്ല തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്. സംയുക്ത സോഷ്യൽ മീഡിയയിൽ പുതുതായി പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ജിമ്മിൽ നിന്നുള്ള ഒരു ചിത്രമാണ് സംയുക്ത പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് കമന്റുമായി നിരവധി ആരാധകരും എത്തിയിട്ടുണ്ട്. ‘എത്ര വെയിറ്റ് വരെ എടുക്കും’ എന്നാണ് ഒരു ആരാധകന്റെ ചോദ്യം. ജിമ്മിൽ ഇരിക്കുന്ന വിധത്തിലുള്ള ചിത്രമാണ് സംയുക്ത പങ്കുവെച്ചിരിക്കുന്നത്.
പോപ്കോൺ എന്ന മലയാളം ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംയുക്ത പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി. തീവണ്ടി കൂടാതെ എടക്കാട് ബറ്റാലിയൻ, കൽക്കി, ആണും പെണ്ണും, വൂൾഫ്, വെള്ളം സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു സംയുക്ത. തമിഴിൽ കളരി, ജൂലൈ കാട്രിൽ തുടങ്ങിയ ചിത്രങ്ങളിൽ സംയുക്ത അഭിനയിച്ചു. തെലുങ്ക്, കന്നഡ ചിത്രങ്ങളിലും താരം സജീവമായിരിക്കുകയാണ് ഇപ്പോൾ.
മലയാളത്തിൽ സൂപ്പർ ഹിറ്റായ അയ്യപ്പനും കോശിയും എന്ന സിനിമയുടെ തെലുങ്ക് റീമേക്കായ ഭീംല നായകിൽ സംയുക്ത ഒരു നായികയായിരുന്നു. സിനിമയുടെ പ്രീ റിലീസ് ചടങ്ങിൽ പവൻ കല്യാൺ ആരാധകരുടെ കൈയടി നേടിയ ഒരു പ്രസംഗം അതും തെലുങ്കിൽ സംയുക്ത നടത്തിയത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. നിരവധി ഫോട്ടോഷൂട്ടുകളും ചിത്രങ്ങളും ആരാധകർക്ക് വേണ്ടി താരം പങ്കു വെയ്ക്കാറുണ്ട്. പൃഥ്വിരാജ് നായകനാകുന്ന കടുവ, ധനുഷിന്റെ നായികയായി വാത്തി തുടങ്ങിയ സിനിമകളിലാണ് ഇപ്പോൾ സംയുക്ത അഭിനയിക്കുന്നത്. മലയാളത്തിൽ സംയുക്തയുടെ അവസാനം പുറത്തിറങ്ങിയ സിനിമ എറിഡായാണ്.
View this post on Instagram