അഭിനയിച്ച സിനിമകളിലൂടെയും ചെയ്ത വേഷങ്ങളിലൂടെയും മലയാളികളുടെ മനസിൽ മറക്കാൻ കഴിയാത്ത ഇടം നേടിയ നടിയാണ് സംയുക്ത വർമ്മ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് സംയുക്ത എത്തിയത്. മികച്ച നടിക്കുള്ള പുരസ്കാരം ആ ചിത്രത്തിലെ അഭിനയത്തിലൂടെ സംയുക്ത സ്വന്തമാക്കി. നടൻ ബിജു മേനോനുമായുള്ള വിവാഹം കഴിഞ്ഞതോടെ അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയാണ് താരം. വിവാഹത്തിനു ശേഷം സിനിമയിൽ വീണ്ടും എത്തിയിട്ടില്ലെങ്കിലും ചില പരസ്യചിത്രങ്ങളിൽ സംയുക്ത അഭിനയിച്ചിരുന്നു.
ഇപ്പോൾ നടി തുറന്നുപറഞ്ഞ ഒരു കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മമ്മൂട്ടി നായകനായി എത്തിയ പഴശ്ശിരാജ എന്ന ചിത്രത്തിൽ നായികവേഷത്തിൽ ആദ്യം സംയുക്തയെ ആയിരുന്നു പരിഗണിച്ചിരുന്നത്. കനിഹ അവതരിപ്പിച്ച നായികവേഷത്തിലേക്ക് ആയിരുന്നു സംയുക്തയെ സമീപിച്ചത്. എന്നാൽ സംയുക്ത ആ റോൾ നിരസിക്കുകയായിരുന്നു. അതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ താരം. ഏറെ നാളുകൾക്ക് ശേഷം സംയുക്ത നൽകിയ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അന്ന് മകൻ വളരെ ചെറുതായിരുന്നെന്നും ആ സമയത്ത് താൻ തന്റെ മദർഹുഡ് ആസ്വദിക്കുകയായിരുന്നു എന്നുമാണ് സംയുക്ത വെളിപ്പെടുത്തിയത്. അന്ന് അങ്ങനെ അഭിനയിക്കാൻ ഒന്നും തോന്നിയില്ലെന്നും അതുകൊണ്ടാണ് ആ റോൾ ചെയ്യാതിരുന്നതെന്നും സംയുക്ത പറഞ്ഞു. സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് സംയുക്ത വർമ. താരം യോഗ സ്ഥിരമായി അഭ്യസിക്കാറുണ്ട്. അതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുമുണ്ട്. ഇപ്പോൾ ചില സ്ക്രിപ്റ്റുകളൊക്കെ വരാറുണ്ടെന്നും എന്നാൽ സീരിയസ് ആയിട്ടൊന്നും ആലോചിച്ചിട്ടില്ലെന്നാണ് സംയുക്ത മറുപടി പറഞ്ഞത്.