മലയാളസിനിമയിൽ നിരവധി ആരാധകരുള്ള യുവതാരങ്ങളിൽ ഒരാളാണ് സാനിയ ഇയ്യപ്പൻ. 2018ൽ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ‘ക്വീൻ’ എന്ന സിനിമയിലൂടെയാണ് സാനിയ മലയാള സിനിമയിലേക്ക് എത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി സിനിമകളുടെ ഭാഗമാകാൻ സാനിയയ്ക്ക് കഴിഞ്ഞു. ക്വീൻ സിനിമയ്ക്ക് ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫർ എന്ന ചിത്രത്തിലെ ജാൻവി എന്ന കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സമൂഹമാധ്യമങ്ങളിലും സജീവമാണ് സാനിയ. ഫോട്ടോകളും ഫോട്ടോഷൂട്ട് വീഡിയോകളും ഡാൻസ് വീഡിയോകളുമെല്ലാം തന്റെ സോഷ്യൽമീഡിയയിൽ താരം പങ്കുവെയ്ക്കാറുണ്ട്. സാനിയ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും പലപ്പോഴും ചർച്ചയാകാറുണ്ട്. താൻ ഫാഷൻ ഭയങ്കര ഇഷ്ടമുള്ള ആളായതു കൊണ്ട് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ ഇടുമ്പോൾ പലർക്കും ബുദ്ധിമുട്ടായിരുന്നുവെന്നും സാനിയ തുറന്നു പറഞ്ഞു. കാല് കാണുന്നു കൈ കാണുന്നു എന്നൊക്കെ ആയിരുന്നു പലരുടെയും ബുദ്ധിമുട്ടുകൾ. പല മോശമായ മെസേജുകളും തനിക്ക് വരാറുണ്ടെന്നും ഇതൊന്നും ഒരിക്കലും മാറാൻ പോകുന്നില്ലെന്നും സാനിയ പറഞ്ഞു. തന്നെ പിന്തുണയ്ക്കുന്നവരോട് നന്ദി പറയുന്നെന്നും സാനിയ വ്യക്തമാക്കി.
സാനിയയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് മേക്കപ്പ് ആർട്ടിസ്റ്റായ സാംസൺ ലെയ്. സാംസൺ ലെയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ സാനിയ പലപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. അതുകൊണ്ടു തന്നെ പലരും ഇവരുടെ ബന്ധത്തെക്കുറിച്ച് ചോദ്യങ്ങളും ചോദിക്കാറുണ്ട്. താനും സാമും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് സാനിയ ഇയ്യപ്പൻ. റിയാലിറ്റി ഷോയിലൂടെയാണ് താൻ വന്നത്. റിയാലിറ്റി ഷോയ്ക്ക് ശേഷം ഖത്തറിൽ ഒരു പരിപാടിക്ക് പോയപ്പോൾ എയർപോർട്ടിൽ വെച്ചാണ് സാമിനെ ആദ്യമായി കാണുന്നത്. അന്ന് ഓടിച്ചെന്ന് സംസാരിക്കുകയും വീഡിയോ എടുക്കുകയും ഒക്കെ ചെയ്തു. അന്ന് വലിയ സെലിബ്രിറ്റികളുടെ മേക്കപ്പ് ആർട്ടിസ്റ്റ് ആയിരുന്നു സാം. എന്നെങ്കിലും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയട്ടെയെന്ന് അന്ന് ഞാൻ ആഗ്രഹം പറഞ്ഞു. ക്വീൻ സിനിമയിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിക്കുള്ള അവാർഡ് ലഭിച്ചിരുന്നു. അവാർഡ് വാങ്ങാൻ പോകാനായി മേക്കപ്പ് ചെയ്യാൻ വിളിച്ചത് സാമിനെ ആയിരുന്നു. അന്നു തുടങ്ങിയ സൗഹൃദമാണ്. അന്നുമുതൽ സാമിനെ തനിക്ക് അടുത്തറിയാമെന്നും സാനിയ വ്യക്തമാക്കി.
View this post on Instagram