ഇത്തവണത്തെ ജന്മദിനത്തിന് സോളോ ട്രിപ്പ് അടിച്ച് സാനിയ ഇയ്യപ്പൻ. കെനിയയിലേക്ക് സാനിയ സോളോ ട്രിപ്പ് അടിച്ചത്. കെനിയയിലെ മാസൈ മര ആളുകൾക്കൊപ്പം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സാനിയ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
‘എന്റെ ബെർത്ത് ഡേയ്ക്ക് കുറച്ച് വന്യമായി പോകണമെന്ന് ഞാൻ ആഗ്രഹിച്ചു. അതുകൊണ്ട് ഞാൻ എനിക്ക് കെനിയയിലേക്ക് ഒരു സോളോ ട്രിപ്പ് സമ്മാനിച്ചു. മാസൈ മര ആളുകൾക്കൊപ്പം ഇത് ഞാൻ ആഘോഷിച്ചു. ഈ ജീവിതം കേക്കിനു മുകളിലെ ഐസിംഗ് പോലെ ആയിരുന്നു’ – സാനിയ കെനിയയിൽ നിന്നുള്ള ചിത്രങ്ങൾക്കൊപ്പം കുറിച്ചു.
നിരവധി പേരാണ് സാനിയയ്ക്ക് ആശംസകൾ നേർന്ന് കമന്റ് ബോക്സിൽ എത്തിയത്. ഇത് അടിപൊളിയെന്ന് നടി എസ്തർ അനിൽ കുറിച്ചു. നിരവധി ആരാധകർക്കൊപ്പം സിനിമാമേഖലയിൽ നിന്നുള്ള നിരവധി ആളുകളും കമന്റ് ബോക്സിൽ എത്തിയിട്ടുണ്ട്. ക്വീൻ എന്ന സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയ സാനിയ പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി.
View this post on Instagram