റെനിഗുണ്ട എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് കടന്നു വന്ന താരമാണ് സഞ്ജന സിംഗ്. പിന്നീട് കോ എന്ന ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനമായ അഗ നാഗ എന്ന ഗാനത്തിന് വേണ്ടി ചുവട് വെച്ച താരം സൂര്യ നായകനായ അഞ്ചാൻ, ജയം രവി നായകനായ തനി ഒരുവ, സന്താനം നായകനായ സക്ക പോഡ് പോഡ് രാജ തുടങ്ങിയ ചിത്രങ്ങളിലും സഞ്ജന അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ ബിക്കിനിയിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലാണ് താരം ഫോട്ടോസ് പങ്ക് വെച്ചത്.
“എല്ലാ ദിവസവും ഒരു അവസരമായിരിക്കട്ടെ… ഒരു നല്ല മനുഷ്യൻ ആകാനുള്ള അവസരം.. ജീവിതം അതിന്റെ പൂർണതയിൽ ആസ്വദിക്കുവാനുള്ള അവസരം.. തെറ്റുകൾ തിരുത്തുവാനുള്ള അവസരം.. ക്ഷമിക്കുവാനും ക്ഷമ ചോദിക്കുവാനുമുള്ള അവസരം.. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള അവസരം.. ദൈവം തരുന്ന ഒരു അവസരവും നഷ്ടപ്പെടുത്തരുത്.” ഫോട്ടോകൾ പങ്ക് വെച്ച് സഞ്ജന കുറിച്ചു.