ബാലതാരമായി എത്തി ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് സനുഷ സന്തോഷ്. ബാലതാരമായി അടയാളപ്പെടുത്തി സനുഷ ആദ്യം അഭിനയിച്ച സിനിമ ദാദാ സാഹെബ് ആയിരുന്നു. ഈ ചിത്രത്തിൽ കുഞ്ഞ് ആയിഷ എന്ന കഥാപാത്രമായാണ് താരമെത്തിയത്. കാഴ്ച എന്ന സിനിമയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം സനുഷയെ തേടിയെത്തി. മലയാളത്തിൽ മാത്രമല്ല തമിഴിലും കന്നഡയിലും തെലുഗിലും താരം അഭിനയിച്ചിട്ടുണ്ട്.
ബാലതാരമായി അഭിനയരംഗത്തേക്ക് എത്തിയ സനുഷ നായികയായും തിളങ്ങി. സക്കറിയയുടെ ഗർഭിണികൾ എന്ന ചിത്രത്തിലെ അഭിനയത്തിന് 2013ൽ കേരള സർക്കാരിന്റെ ഫിലിം അവാർഡ്സിൽ പ്രത്യേക ജൂറി പരാമർശം സനുഷയെ തേടിയെത്തി. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. തന്റെ പുതിയ ചിത്രങ്ങളും മറ്റ് വിശേഷങ്ങളും എല്ലാം സോഷ്യൽ മീഡിയയിലൂടെ താരം ആരാധകരുമായാ പങ്കുവെയ്ക്കാറുണ്ട്.
View this post on Instagram
ഏറ്റവും പുതിയതായി സോഷ്യൽ മീഡിയയിൽ സനുഷ പങ്കുവെച്ച ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. ചിത്രങ്ങൾ കൊണ്ട് മാത്രമല്ല ചിത്രത്തിന് ഒപ്പം കുറിച്ച വാക്കുകളും ശ്രദ്ധേയമായിരിക്കുകയാണ്. ‘ആർക്കും അറിയാത്ത വിധത്തിൽ ഞാൻ കുറേ കഷ്ടപ്പെട്ടു. അതെന്നെ കൂടുതൽ ശക്തയും ആത്മവിശ്വാസവും ഭയരഹിതയുമായ വ്യക്തിയാക്കി. ആർക്കും അത് എന്നിൽ നിന്ന് എടുത്തു കളയാനാവില്ല’ – എന്ന് കുറിച്ചാണ് ചുവപ്പ് ഗൗൺ അണിഞ്ഞ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ‘ഫീനിക്സ് പക്ഷിയെ പോലെ, ചാരത്തിൽ നിന്ന് പറന്നു പൊങ്ങുന്നു’ എന്ന് കുറിച്ചാണ് മറ്റ് ചില ചിത്രങ്ങളും താരം പങ്കുവെച്ചത്.
View this post on Instagram