സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉന്നയിച്ചവര്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്കി നടി സനുഷ. പൊതുവേദിയില്‍ നൃത്തംവച്ചതിനെ വിമര്‍ശിച്ചവര്‍ക്കാണ് സനുഷ അതേനാണയത്തില്‍ മറുപടി നല്‍കിയത്. പഴയ വിഡിയോ സനുഷ വീണ്ടും പങ്കുവയ്ക്കുകയും ചെയ്തു.
‘അപ്പോ ഇതും വശമുണ്ട്… ല്ലേ….’എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് മറുപടിയായി തനിക്ക് മനോഹരമായി നൃത്തം ചെയ്യാനറിയാമെന്നും തനിക്ക് നൃത്തം ഒരുപാടിഷ്ടമാണെന്നും സനുഷ പറഞ്ഞു. അറിയുന്ന പണി എടുത്താ പോരേ മോളേ” എന്നു പറഞ്ഞു പരിഹസിച്ചവര്‍ക്കായാണ് ഇപ്പോള്‍ ഇത് ഇവിടെ പങ്കുവയ്ക്കുന്നത്. അറിയുന്ന പണി തന്നെയാ ചേട്ടന്മാരേ… ഇനീം ചെയ്യും എന്നു താന്‍ പ്രഖ്യാപിക്കുന്നുവെന്നും സനുഷ പറഞ്ഞു. ഇതിന് മുന്‍പും തനിക്കു നേരെ വന്ന മോശം കമന്റുകള്‍ക്കും ബോഡി ഷെയിമിംഗിനുമെതിരെ താരം പ്രതികരിച്ചിട്ടുണ്ട്. ബോഡി ഷെയിമിംഗ് സഹിക്കാവുന്നതല്ലെന്നും മറ്റാര്‍ക്കു നേരെയാണെങ്കിലും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സനുഷ പറഞ്ഞിരുന്നു.
‘മരതകം’ എന്ന സിനിമയാണ് സനുഷയുടേതായി ഇനി പുറത്തുവരാനിരിക്കുന്ന ചിത്രം. നവാഗതനായ അന്‍സാജ് ഗോപിയാണ് സിനിമയുടെ സംവിധാനം. ആന്റോ ജോസഫ് പ്രൊഡക്ഷന്‍ കമ്പനി, അല്‍താരി മൂവിസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, സി.ആര് സലീം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.