മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ശാലിനി. വിവാഹശേഷം സിനിമയില്‍ നിന്ന് പൂര്‍ണമായും വിട്ടു നില്ക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ ഇടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ തന്റെ 43-ാം പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് താരം. ഭര്‍ത്താവും നടനുമായ അജിത്തിനും മക്കള്‍ക്കുമൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങള്‍ വൈറലാണ്. സഹോദരന് റിച്ചാര്‍ഡാണ് ചിത്രങ്ങള്‍ പങ്കുവച്ചത്.
Happy birthday Shalu pic.twitter.com/FJVPv7HTfZ
— rishirich (@richardrishi) November 20, 2022
അജിത്തിനൊപ്പം നില്ക്കുന്ന ശാലിനിയുടെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്. നാല്പത്തിമൂന്നാം വയസിലും പതിനെട്ടുകാരിയുടെ തിളക്കവും പ്രസരിപ്പുമാണ് താരത്തിന്. നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകളുമായി രംഗത്തെത്തിയത്.
2000ലായിരുന്നു അജിത്തുമായുള്ള ശാലിനിയുടെ വിവാഹം. പിരായാതെ വരം വേണ്ടും എന്ന തമിഴ് ചിത്രത്തിലാണ് ശാലിനി ഒടുവില്‍ അഭിനയിച്ചത്. അനൗഷ്ക, അദ്വൈത് എന്നിവരാണ് ശാലിനി-അജിത്ത് ദമ്പതികളുടെ മക്കള്‍.