വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ ഇടയിൽ സ്വീകാര്യത ലഭിച്ച നടിയാണ് ഷംന കാസിം. കണ്ണൂർ സ്വദേശിയായ ഷംന കാസിം മറ്റ് സിനിമ ഇൻഡസ്ട്രികളിൽ പൂർണ എന്ന പേരിലാണ് അറിയപ്പെടുന്നത്. ബോൾഡും ബ്യൂട്ടിഫുള്ളുമായ നിരവധി കഥാപാത്രങ്ങൾ താരം ചെയ്തിട്ടുണ്ട്. കഥാപാത്രം ആവശ്യപ്പെടുന്നതിന് അനുസരിച്ച് ഒരുപാട് ഗ്ലാമറസ് വേഷങ്ങളും ഷംന കാസിം ചെയ്തിട്ടുണ്ട്. എന്നാൽ, തന്റെ അഭിനയ ജീവിതത്തിൽ സംഭവിച്ച മറക്കാൻ കഴിയാത്ത ഒരു കാര്യം വ്യക്തമാക്കുകയാണ് ഷംന.
ഏതായാലും താരത്തിന്റെ ഈ തുറന്നു പറച്ചിൽ സിനിമാമേഖലയെ തന്നെ ഇളക്കിമറിച്ചിരിക്കുകയാണ്. ഒരു ചിത്രത്തിൽ ഒരു രംഗത്തിൽ പൂർണ നഗ്നയായി അഭിനയിക്കേണ്ട രംഗം വന്നെന്നും ആ കാരണത്താൽ ആ സിനിമ തന്നെ ഉപേക്ഷിക്കേണ്ടി വന്നെന്നും വ്യക്തമാക്കുകയാണ് ഷംന കാസിം. 2004ൽ റിലീസ് ആയ മഞ്ഞു പോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയാണ് ഷംന കാസിം അഭിനയ രംഗത്തേക്ക് എത്തിയത്. തുടർന്ന് ചട്ടക്കാരി എന്ന സിനിമയിലൂടെയാണ് ഷംന മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്.
സിനിമ ഉപേക്ഷിക്കേണ്ടി വന്നതിനെക്കുറിച്ച് ഷംന കാസിം പറഞ്ഞത്. ‘ചില കാര്യങ്ങൾ കൊണ്ട് ഒരു വലിയ സിനിമ ഉപേക്ഷിക്കേണ്ടി വന്നു. ആ ചിത്രത്തിലെ ചില രംഗങ്ങളിൽ അഭിനയിക്കാൻ എനിക്ക് ബുദ്ധിമുട്ട് തോന്നി. ന്യൂഡായി അഭിനയിക്കേണ്ട ചില രംഗങ്ങളുണ്ടായിരുന്നു. അത്തരം രംഗങ്ങൾ ഞാൻ ചെയ്യില്ല. അത് എത്ര വലിയ സിനിമയാണെങ്കിലും അത് ചെയ്യാൻ എനിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നില്ല.’ – താൻ തനിക്കു തന്നെ വെച്ച ചില നിയന്ത്രണങ്ങൾ ഉണ്ടെന്നും ഷംന കാസിം വ്യക്തമാക്കി. ‘ഒരു ഒടിടി റിലീസ് ചിത്രമായിരുന്നു അത്. ആ രംഗം ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു രംഗമാണ്. എന്നാൽ ആ രംഗം അഭിനയിക്കാൻ തനിക്ക് ആത്മവിശ്വാസം ഇല്ലായിരുന്നു. അങ്ങനെ ആ രംഗം നശിപ്പിക്കാൻ പാടില്ലല്ലോ എന്ന് കരുതിയാണ് അത് ചെയ്യാത്തത്. ആ പ്രൊജക്ട് നഷ്ടമായതിൽ വളരെ വിഷമമുണ്ട്’ – ഷംന വ്യക്തമാക്കി.