പാറശ്ശാലയിലെ ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷ തന്നെ നൽകണമെന്ന് നടി ഷംന കാസിം. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലാണ് ഷംന കാസിം ഇക്കാര്യം ഉന്നയിച്ചത്. പ്രണയം നടിച്ച് ഷാരോണിനെ കൊന്നുകളഞ്ഞവൾ എന്നാണ് ഷംന ഗ്രീഷ്മയെ തന്റെ പോസ്റ്റിൽ വിശേഷിപ്പിക്കുന്നു. ‘പ്രണയം നടിച്ച് ഷാരോണിനെ കൊന്നുകളഞ്ഞവൾ മരണത്തിലേക്ക് അവൻ നടന്നുപോകുമ്പോൾ അവൻ അവളെ അത്രക്കും വിശ്വസിച്ചിരുന്നിരിക്കും ആസൂത്രിത കൊലപാതകത്തിന് മാപ്പില്ല പരമാവധി ശിക്ഷ നൽകണം’ – ഇങ്ങനെയാണ് ഷംന കാസിം കുറിച്ചത്.
സമൂഹ മനസാക്ഷിയെ നടുക്കിയ സംഭവത്തിൽ കൃത്യമായി പ്രതികരിച്ചതിന് നിരവധി പേരാണ് ഷംനയെ അഭിനന്ദിച്ച് കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത്. യുവത്വത്തിനിടയിൽ സംഭവിക്കുന്ന ഇത്തരം വൈകല്യങ്ങളുടെ മൂലകാരണങ്ങൾ കണ്ടെത്തി മുളയിലേ നുള്ളാൻ സമൂഹത്തിന് സാധിക്കണമെന്ന് നടൻ ചന്തുനാഥ് പറഞ്ഞു.
ചന്തുനാഥ് സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ, വെട്ടി വീഴ്ത്തി ആണു, വിഷം കൊടുത്ത് പെണ്ണും, സമത്വത്തിന് വേണ്ടിയുള്ള സമരങ്ങൾക്കിടയിൽ സൈക്കോളജിക്കൽ ആയ ഇത്തരം വൈകല്യങ്ങളുടെ മൂലകാരണങ്ങൾ കണ്ടെത്തി മുളയിലേ നുള്ളാനും സമൂഹത്തിന് സാധിക്കട്ടെ എന്നാണ് ചന്തുനാഥ് കുറിച്ചത്.