അമ്മയാകാനൊരുങ്ങി നടി ഷംന കാസിം. നടി തന്നെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ ഈ സന്തോഷവാര്‍ത്ത പങ്കുവച്ചത്. വലിയ ആഘോഷത്തോടെയാണ് ഈ വാര്‍ത്ത കുടുംബാംഗങ്ങളും ഏറ്റെടുത്തത്.
ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷംന കാസിമിന്റെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭര്‍ത്താവ്. ആഘോഷപൂര്‍വമായിരുന്നു വിവാഹം. ചടങ്ങില്‍ സിനിമാ രംഗത്തുനിന്നുള്ള നിരവധി പേര് പങ്കെടുത്തു.
കണ്ണൂര്‍ സ്വദേശിനിയായ ഷംന കാസിം റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും അഭിനയിച്ചു. ജോജു നായകനായി എത്തിയ ജോസഫ് എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ വിസിത്തിരനിലാണ് ഷംന ഒടുവില്‍ അഭിനയിച്ചത്.