Categories: Malayalam

ശരണ്യയുടെ ആരോഗ്യ സ്ഥിതി പൂർണനിലയിലല്ല വലതുവശം തളർന്ന നിലയിൽ

ശരണ്യയുടെ ഏഴാമത്തെ ശസ്ത്രക്രിയ പൂർത്തിയായി വലതുവശം തളർന്ന നിലയിൽ ഏഴാമത്തെ ശസ്ത്രക്രിയയും പൂര്‍ത്തിയായി. തിരുവനന്തപുരം ശ്രീചിത്രയില്‍ ചികിത്സയിലാണ് ശരണ്യ ഇപ്പോള്‍. ഇന്നലെ രാവിലെ തുടങ്ങിയ ഓപ്പറേഷന്‍ ഉച്ചയോടെയാണ് പൂര്‍ത്തിയായത്. ഇപ്പോള്‍ തീവ്രപരിചരണവിഭാഗത്തിലാണ്. കൈകാലുകളുടെ നിയന്ത്രണം നിര്‍വഹിക്കുന്ന തലച്ചോറിലെ ഞരമ്ബുകള്‍ക്കാണ് ട്യൂമര്‍ ബാധിച്ചിരിക്കുന്നത്.

വലതുവശം തളര്‍ന്ന അവസ്ഥയിലാണ്. ഇന്ന് രാവിലെ ശരണ്യയുടെ വലതു കൈ-കാലുകളുടെ സ്‌കാനിങ് നടന്നു. അതുമായി ബന്ധപ്പെട്ട ചികിത്സയാണ് ഇപ്പോള്‍ നടക്കുന്നത്. രോഗം അറിഞ്ഞിട്ടും വിവാഹം ചെയ്ത ഭര്‍ത്താവ് ഇപ്പോള്‍ ശരണ്യക്കൊപ്പമില്ല. ശരണ്യയ്ക്ക് ഇപ്പോള്‍ അമ്മ മാത്രമേ ഉള്ളൂ. ഇപ്പോഴും അമ്മയും സുഹൃത്തുക്കളും പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

ശരണ്യ പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചവരുമെന്ന് അവര്‍ വിശ്വസിക്കുന്നു. സോഷ്യല്‍മീഡിയ വഴി വാര്‍ത്ത പരന്നപ്പോള്‍ പല ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. ചലച്ചിത്ര നടി സീമ ജി നായര്‍ ശരണ്യയുടെ അവസ്ഥയെക്കുറിച്ച്‌ വിശദീകരിച്ചിരുന്നു. അവള്‍ക്കൊപ്പം അമ്മയും സഹോദരങ്ങളും ചില സുഹൃത്തുക്കളും മാത്രമാണുള്ളതെന്ന് സീമ പറയുന്നു. സാമ്ബത്തികമായി സഹായിക്കാന്‍ ചിലര്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നും സീമ പറയുന്നു.

ആറ് വര്‍ഷത്തിനിടെ ആറ് തവണയാണ് ശരണ്യയെ ട്യൂമര്‍ പിടികൂടിയത്. കണ്ണൂരുകാരിയാണ് ശരണ്യ. അച്ഛനില്ല, സ്വന്തമായി വീടോ സമ്ബാദ്യമോ ഇപ്പോള്‍ ഇല്ല. അഭിനയത്തില്‍ നിന്നും ലഭിക്കുന്ന പണം കൊണ്ടാണ് അമ്മയും മകളും ജീവിച്ചിരുന്നത്.

webadmin

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 week ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 week ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 week ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

2 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago