നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്ത് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഷീലു എബ്രഹാം. മംഗ്ലീഷ്, ഷീ ടാക്സി, പുതിയ നിയമം, ആടുപുലിയാട്ടം, പട്ടാഭിരാമൻ, ശുഭരാത്രി തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഷീലു സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോൾ താരത്തിന് സ്വന്തമായി യുട്യൂബ് ചാനലും ഉണ്ട്. നഴ്സ് ആയിരുന്നെങ്കിലും വിവാഹത്തോടെ നഴ്സിങ്ങ് ജോലി രാജിവെച്ച ഷീലു ഇപ്പോൾ സിനിമയിൽ സജീവമാണ്. വ്യവസായിയും സിനിമ നിർമാതാവുമായ എബ്രഹാം ആണ് ഷീലുവിന്റെ ഭർത്താവ്.
ഷീലുവിന്റെ സിനിമാവിശേഷങ്ങളും വീട്ടു വിശേഷങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ഒ സി ഡിയുള്ള വ്യക്തിയാണ് ഷീലു. കൂടുതൽ ഉപയോഗിക്കുന്നത് സാരികളാണ്. എന്നാലും കടയിൽ പോയി റെഡിമെയ്ഡ് സാധനങ്ങൾ വാങ്ങാറില്ല. കാരണം റെഡിമെയ്ഡ് സാധനങ്ങൾ വാങ്ങുമ്പോൾ അത് ഇട്ടു നോക്കണം. അത് മറ്റുള്ളവരും ഇട്ടു നോക്കിയത് ആയിരിക്കും. അത് ആലോചിക്കുമ്പോൾ തന്നെ കഴുത്ത് ചൊറിയുമെന്നും അതു കൊണ്ടു തന്നെ ഡ്രസ് എടുക്കാൻ പോകുകയാണെങ്കിൽ പ്രി പെയ്ഡ് ആയിരിക്കുമെന്നും ഷീലു വ്യക്തമാക്കുന്നു.
ഡ്രസ് പുറത്തു നിന്ന് എടുക്കാൻ പോകുകയാണെങ്കിൽ വന്നയുടൻ കുളിക്കും. വസ്ത്രങ്ങളും കഴുകും. അല്ലാത്ത പക്ഷം വസ്ത്രം ഡ്രൈ ക്ലീനിങ്ങിന് കൊടുക്കും. പുറത്തു പോകാൻ മടിയുള്ള ആളാണ് താനെന്നും വീട്ടിൽ ജിം മുതൽ തിയറ്റർ വരെയുണ്ടെന്നും ഷീലു വ്യക്തമാക്കുന്നു.