താരജാഡകളില്ലാതെ റോഡിലൂടെ പോയ ഒരു താരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. താരങ്ങൾ ആരുമാകട്ടെ പ്രേക്ഷകർക്ക് അവർ പ്രിയപ്പെട്ടവരാണ്. അപ്രതീക്ഷിതമായി അവരെ ആരെയെങ്കിലും കണ്ടാൽ ഓടിച്ചെല്ലാനും സംസാരിക്കാനും കെട്ടിപ്പിടിക്കാനും എല്ലാം ആരാധകർ ശ്രമിക്കാറുണ്ട്. ഇപ്പോൾ അത്തരത്തിലൊരു താരത്തിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ഒരു വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. രണ്ടു പേർ റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു പോകുന്നതും പിന്നീട് അവർ കെട്ടിപ്പിടിക്കുന്നതും ഒക്കെയാണ് വീഡിയോയിൽ കാണുന്നത്. നടി ഷീലു എബ്രഹാമിന്റെ വീഡിയോ ആണ് വൈറലായത്. മലയാളത്തിലെ മുൻനിര നിർമാതാക്കളിൽ ഒരാളായ എബ്രഹാം മാത്യു ആണ് ഇവരുടെ ഭർത്താവ്.
നിരവധി സൂപ്പർഹിറ്റ് സിനിമകളാണ് എബ്രഹാം മാത്യു മലയാളസിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ളത്. ഈ സൂപ്പർഹിറ്റ് സിനിമകളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രത്തെയാണ് ഷീലു അവതരിപ്പിച്ചിട്ടുള്ളത്. നിലവിൽ മലയാളത്തിലെ മുൻനിര നടിമാരിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ഷീലു എബ്രഹാം.