സൂപ്പർ മേക്കോവറുമായി നടി ഷീലു എബ്രാഹം. താരം തന്നെയാണ് തന്റെ പുതിയ മേക്കോവറിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഒറ്റ നോട്ടത്തിൽ പഴയകാല ബോളിവുഡ് നടിമാരിൽ ആരെങ്കിലുമാണോ എന്ന് സംശയം തോന്നും. സംവിധായകൻ എബ്രിഡ് ഷൈനിന് നന്ദി പറഞ്ഞു കൊണ്ടാണ് ഷീലു ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഫോട്ടോഗ്രാഫർ കൂടിയായ എബ്രിഡ് ഷൈൻ തന്നെയാണ് ഷീലുവിന്റെ ഈ കിടിലൻ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
‘പുതിയത് എന്തെങ്കിലും പരീക്ഷിക്കണമെങ്കിൽ വിശ്വസ്തരായ ആരെങ്കിലും ഒപ്പമുണ്ടാകണം’, എന്ന അടിക്കുറിപ്പോടു കൂടിയാണ് ഷീലു ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും താരത്തിന്റെ ഈ മേക്കോവർ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ആദ്യം ഫോട്ടോ കണ്ടപ്പോൾ ഹണി റോസ് ആണോ ഇതെന്ന് സംശയിച്ച് പോയവരും ഉണ്ട്.
പൊതുവേ സാരി പോലെയുള്ള നാടൻ വേഷങ്ങളിലാണ് ഷീലു പ്രത്യക്ഷപ്പെടാറുള്ളത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഷീലു എത്തിയപ്പോൾ കമന്റ് ബോക്സിലേക്ക് താരങ്ങളും എത്തി. നടി മാധവിയെ പോലുണ്ട് എന്നാണ് അൻസിബ കമന്റ് ചെയ്തത്. രചന നാരായണൻകുട്ടി, സോന നായർ തുടങ്ങിയവരും കമന്റുകളുമായി എത്തി. മിനി സോന്ധിയാണ് ഷീലുവിന്റെ ഈ ഫോട്ടോഷൂട്ട് ഔട്ട്ഫിറ്റ് തയ്യാറാക്കിയത്. ആൽപി ബോയിലയാണ് സ്റ്റെലിസ്റ്റ്. രതന്തി പ്രമാണിക് ആണ് ഹെയറിസ്റ്റ്. സലിം സയിദ്ദ് ആണ് മേയ്ക്കപ്പ്. മംഗ്ലീഷ്, ഷീ ടാക്സി, സോളോ, പുതിയ നിയമം, പുത്തന്‍ പണം, കനല്, ശുഭരാത്രി, മരട് തുടങ്ങിയവയാണ് ഷീലുവിന്റെ പ്രധാന സിനിമകൾ.