‘ഏപ്രിൽ പതിനെട്ട്’ എന്ന ബാലചന്ദ്രമേനോൻ ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തി മലയാളിപ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് ശോഭന. അഭിനേത്രി മാത്രമല്ല നർത്തകി കൂടിയാണ് ശോഭന. ഇത് മാത്രമല്ല സോഷ്യൽ മീഡിയയിലും താരം സജീവമാണ്.
ഇൻസ്റ്റഗ്രാമിൽ തന്റെ ഡാൻസ് സ്കൂളിന്റെ വിശേഷങ്ങളും നൃത്ത വിശേഷങ്ങളും സ്ഥിരമായി പങ്കു വെക്കാറുണ്ട് ശോഭന. ഇപ്പോൾ, ശോഭനയുടെ പുതിയ ഒരു ചിത്രമാണ് വൈറലായിരിക്കുന്നത്. ഗൃഹലക്ഷ്മിക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് വൈറലായത്. ഒരു പളാസോ പാന്റും ഷോർട് ഷർട്ടും ധരിച്ച് സിംപിൾ വേഷത്തിലാണ് ചിത്രങ്ങളിൽ ശോഭന പ്രത്യക്ഷപ്പെടുന്നത്.
ഗൃഹലക്ഷ്മിക്ക് വേണ്ടി ഒരുക്കിയ ഫോട്ടോഷൂട്ടിൽ ചിത്രങ്ങൾ എടുത്തിരിക്കുന്നത് അരുണ്‍ പയ്യാടി മീത്തല്‍ ആണ്. മികച്ച നടിക്കുള്ള അവാര്‍ഡ് രണ്ട് തവണ സ്വന്തമാക്കിയിട്ടുണ്ട് ശോഭന. സിനിമകളില്‍ നിന്നും മാറി തന്റെ നൃത്ത വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങളുമായി തിരക്കിലായ ശോഭന ഏറെക്കാലത്തിനു ശേഷം അഭിനയിച്ചു സിനിമ ആയിരുന്നു ‘വരനെ ആവശ്യമുണ്ട്’. ചിത്രം വൻഹിറ്റ് ആയിരുന്നു.
View this post on Instagram