കേസ് അന്വേഷണങ്ങൾ കൊണ്ട് മലയാളികളുടെ മനസ് കീഴടക്കിയ സേതുരാമയ്യരെ കാണാൻ നാഗവല്ലി എത്തി. സിബിഐ അഞ്ചിന്റെ ലൊക്കേഷനിലാണ് മമ്മൂട്ടിയെ കാണാൻ ശോഭന എത്തിയത്. ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്താണ് ലൊക്കേഷനിൽ ശോഭന എത്തിയത്. ചിത്രം മെയ് ഒന്നിന് തിയറ്ററുകളിൽ എത്തും. ശോഭനയെ പൂച്ചെണ്ട് നൽകി മമ്മൂട്ടിയും അണിയറപ്രവർത്തകരും സ്വീകരിക്കുന്നത് വീഡിയോയിൽ കാണാം. മമ്മൂട്ടി തന്നെയാണ് വീഡിയോ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഷെയർ ചെയ്തത്. ‘നാഗവല്ലി സേതുരാമയ്യരെ കണ്ടപ്പോൾ’ എന്ന അടിക്കുറിപ്പോടു കൂടിയാണ് വീഡിയോ മമ്മൂട്ടി പങ്കുവെച്ചത്. ലൊക്കേഷനിൽ എത്തിയ ശോഭനയെ മമ്മൂട്ടി പൂച്ചെണ്ട് നൽകി സ്വീകരിക്കുന്നതും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും സെൽഫിയെടുക്കുന്നതുമെല്ലാം വീഡിയോയിൽ കാണാവുന്നതാണ്. നിരവധി ആരാധകരാണ് കമന്റ് ബോക്സിൽ ചിത്രത്തെ പ്രകീർത്തിച്ച് എത്തിയത്. വീഡിയോയ്ക്ക് മമ്മൂട്ടി നൽകിയിരുന്ന അടിക്കുറിപ്പ് അടിപൊളി ആണെന്ന് നിരവധി പേരാണ് കുറിച്ചിരിക്കുന്നത്. എസ് എൻ സ്വാമി രചനയും കെ മധു സംവിധാനവും നിർവഹിക്കുന്ന സി ബി ഐ സീരീസിലെ അഞ്ചാമത്തെ ചിത്രമാണ് സി ബി ഐ 5.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെ മധു സംവിധാനം ചെയ്യുന്ന സിബിഐ 5 ദി ബ്രയിന്‍. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. 130ന് അടുത്ത് ദിവസമെടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഒരേ സംവിധായകനും തിരക്കഥാകൃത്തും നടനും ഒരു സിനിമയുടെ അഞ്ചാം ഭാഗത്തിനായി വര്‍ഷങ്ങള്‍ക്കിപ്പുറവും ഒന്നിക്കുന്നത് ലോക സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. സംവിധായകനും തിരക്കഥാകൃത്തിനും നായകനും ഒഴികെ മറ്റാര്‍ക്കും കഥയുടെ പൂര്‍ണരൂപം അറിയില്ല എന്നതും സി ബി ഐ 5ന്റെ പ്രത്യേകതയാണ്. സസ്പെന്‍സ് നിലനിര്‍ത്തിയാണ് ചിത്രീകരണവും പൂര്‍ത്തിയാക്കിയത്. കാലത്തിനൊത്തുള്ള സാങ്കേതികവിദ്യയും സേതുരാമയ്യരും ചേരുമ്പോള്‍ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിക്കുകയാണ്.
വര്‍ഷങ്ങള്‍ക്ക് ശേഷം ജഗതി ശ്രീകുമാര്‍ വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നു എന്നതും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. കൂടാതെ സായ്കുമാര്, രഞ്ജി പണിക്കര്‍, അനൂപ് മേനോന്, ദിലീഷ് പോത്തന്, മുകേഷ്, രമേഷ് പിഷാരടി, ആശാ ശരത് തുടങ്ങി വന്‍ താരനിരയും ചിത്രത്തിലുണ്ട്. എസ്.എന്‍ സ്വാമി തന്നെയാണ് സിബിഐ 5 ദി ബ്രയിനും തിരക്കഥയൊരുക്കിയിരിക്കുന്നത്. സ്വര്‍ഗചിത്രയുടെ ബാനറില്‍ അപ്പച്ചനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സിബിഐ സീരീസിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം കൂടിയാണ് സിബിഐ 5 ദി ബ്രയിന്‍. കോ പ്രൊഡ്യൂസെഴ്സ്: സനീഷ് എബ്രഹാം, മനീഷ് അബ്രഹാം, എക്സി. പ്രൊഡ്യൂസര്‍: ബാബു ഷാഹിര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട്, വിഷ്ണു സുഗതന്.
View this post on Instagram