സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ പ്രചരിക്കുന്ന തന്റെ വിവാഹമോചന വാർത്തകളോട് പ്രതികരിച്ച് നടി ശ്വേത മേനോൻ. ശ്വേത മേനൊനെക്കുറിച്ച് ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പല തരത്തിലുള്ള വാർത്തകൾ പ്രചരിക്കാറുണ്ട്. ഇതിനൊക്കെ കൃത്യമായ മറുപടി താരം നൽകുകയും ചെയ്യാറുണ്ട്. തന്റെ പേരിൽ വരുന്ന വാർത്തകളുടെയും മറ്റും താഴെ പോയി ഇടയ്ക്ക് കമന്റ് നൽകാറുമുണ്ട് താരം. ഇപ്പോൾ തന്റെ വിശേഷങ്ങൾ ആരാധകുമായി പങ്കു വെയ്ക്കാൻ എത്തിയിരിക്കുകയാണ് താരം.
കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് ശ്വേത മേനോൻ മനസ് തുറന്നത്. താരസംഘടനയായ അമ്മയുടെ ആദ്യത്തെ വനിത വൈസ് പ്രസിഡന്റ് ആയിരിക്കുകയാണ് ശ്വേത. സ്വന്തം കുടുംബത്തിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരം ഇതാണെന്നും ആ സന്തോഷം തനിക്കുണ്ടെന്നും അമ്മയിലെ ഒരു അംഗമെന്ന നിലയിൽ നടി, നടൻ വേർതിരിവ് താൻ കാണിക്കാറില്ലെന്നും ശ്വേത പറഞ്ഞു.
ശ്വേത മേനോൻ വിവാഹമോചിതയായി എന്ന വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിരന്തരം പ്രചരിക്കുന്നത്. ഇതിനെക്കുറിച്ച് ചോദിച്ചാൽ ആറു മാസത്തിലൊരിക്കൽ സോഷ്യൽ മീഡിയ തനിക്ക് ഡിവോഴ്സ് നൽകാറുണ്ടെന്നാണ് താരത്തിന്റെ മറുപടി. തനിക്ക് നല്ല തിരക്കുള്ളതു കൊണ്ട് അവർ ഇങ്ങനെ ചെയ്തു തരികയാണെന്നും ഈ കേൾക്കുന്നത് സത്യമാണോ എന്ന് ആരും തന്നോട് ചോദിക്കാറില്ലെന്നും തന്റെ സ്വകാര്യജീവിതത്തെക്കുറിച്ച് ഒരു പരിധിയിൽ കൂടുതൽ സംസാരിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും ശ്വേത മേനോൻ പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…