നടന് ശ്രീനിവാസനെ സന്ദര്‍ശിച്ച് നടി സ്മിനു സിജോ. വീട്ടിലെത്തിയാണ് അദ്ദേഹത്തെ നടി സന്ദര്‍ശിച്ചത്. ചെറിയ ആരോഗ്യപ്രശനങ്ങള്‍ ഒഴിച്ചാല്‍ അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്ന് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. എഴുതാന്‍ പോവുന്ന തിരകഥയെ പറ്റി വാതോരാതെ സംസാരിക്കുന്ന ശ്രീനിവാസനെയാണ് അവിടെ കണ്ടത്. അദ്ദേഹത്തിന്റെ കണ്ണിലെ തിളക്കവും ആത്മവിശ്വാസവും തിരിച്ചുവരവിന്റെ സൂചനകളാണെന്നും സ്മിനു പറയുന്നു. ശ്രീനിവാസനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചു.
ധ്യാനിന്റെ ഇന്റര്‍വ്യൂ തമാശകള്‍ പറയുമ്പോള്‍ മതിമറന്ന് ചിരിക്കുന്ന ശ്രീനിവയേട്ടനേയും വിമലാന്റിയേയുമാണ് കാണാന്‍ കഴിഞ്ഞത്. ധ്യാനിന്റെ ചെറുപ്പകാലത്തെ തമാശകളും ഇടയ്ക്ക് മാത്രം കാണിക്കുന്ന പക്വതകളും അഭിമാനത്തോടെ പറഞ്ഞു ചിരിക്കുന്ന ശ്രീനിയേട്ടനും വിമലാന്റിക്കുമൊപ്പം സമയം ചെലവഴിക്കാന്‍ കഴിഞ്ഞത് അഭിമാനമായാണ് കരുതുന്നതെന്നും സ്മിനു പറഞ്ഞു
ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ പൂര്‍ണരൂപം
ഈ സന്തോഷം എന്നും മായാതിരിക്കട്ടെ ശ്രീനിയേട്ടന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും സന്തോഷിക്കാനും കൂടിയാണ് ഈ ഫോട്ടോ ഇവിടെ പോസ്റ്റ് ചെയ്യുന്നത് ചെറിയ ചില ആരോഗ്യപ്രശ്നങ്ങള്‍ ഒഴിച്ചാല്‍ ശ്രീനിയേട്ടന് ഇന്ന് പൂര്‍ണ്ണ ആരോഗ്യവാനാണ്,
ഇന്ന് ഞാന്‍ ശ്രീനിയേട്ടന്റെ വീട്ടില്‍ പോയി സന്തോഷത്തോടെ എന്നെ കെട്ടിപിടിച്ച് സ്വീകരിച്ച വിമലാന്റിയും ,കണ്ട ഉടന്നെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ ശ്രീനിയേട്ടനും, ധ്യാന്‍ന്റെ ഇന്റ്റര്‍വ്യൂ തമാശകള്‍ പറയുമ്പോള്‍ മതി മറന്നു ചിരിക്കുന്ന സ്നേഹനിധികളായ മാതാപിക്കളുടെ സന്തോഷവും , ധ്യാന്‍ ഇന്റ്റര്വ്യൂവില് പറയാന്‍ മറന്നതൊ അതൊ അടുത്ത ഇന്റ്റര്‍വ്യുവില്‍ പറയാന്‍ മാറ്റിവച്ചതൊ അറിയില്ല എന്തായാലും പഴയ നര്‍മ്മത്തിന് ഒട്ടും മങ്ങല്‍ ഏല്പിക്കാതെ ധ്യാന്‍മോന്റെ ചെറുപ്പകാലത്തെ തമാശകളും ഇടയ്ക്ക് മാത്രം കാണിക്കുന്ന പക്വതകളും അഭിമാനത്തോടെ പറഞ്ഞു ചിരിക്കുന്ന ശ്രീനിയേട്ടനെയും , ശ്രീനിയേട്ടന്റെയും മക്കളുടെയും നിഴലായി മാത്രം ജീവിക്കുന്ന വിമലാന്റിയുടെയും കൂടെ ചിലവഴിക്കാന്‍ പറ്റിയ നിമിഷങ്ങള്‍ എന്റെ ഏറ്റവും വല്യ അഭിമാന നിമിഷങ്ങളാണ് , പൂര്‍ണ്ണ ആരോഗ്യവാനായി എഴുതാന്‍ പോവുന്ന അടുത്ത മനസ്സിലുള്ള തിരകഥയെ പറ്റി വാതോരാതെ സംസാരിച്ച ശ്രീനിയേട്ടന്. ആ കണ്ണുകളിലെ തിളക്കം അത്മവിശ്വാസം അതു മാത്രം മതി നമ്മള് മലയാളികള്‍ക്ക് നമ്മുടെ പ്രിയപ്പെട്ട ശ്രീനിയേട്ടന്റെ തിരിച്ചു വരവിന്
View this post on Instagram