പൊങ്കല്‍ ആഘോഷിച്ച് ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളായ സ്നേഹയും പ്രസന്നയും. കുടുംബസമേതം പൊങ്കല്‍ ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ സ്നേഹ ആരാധകര്‍ക്കായി പങ്കുവച്ചു. ചിത്രങ്ങളില്‍ സ്നേഹയ്ക്കും പ്രസന്നയ്ക്കുമൊപ്പം മക്കളായ വിഹാനെയും ആദ്യന്തയേയും കാണാം.
തമിഴ്നാട്ടുകാരുടെ വിളവെടുപ്പ് ഉത്സവമാണ് പൊങ്കല്‍. മലയാളികള്‍ക്ക് ഓണമെന്ന പോലെയാണ് തമിഴര്‍ക്ക് പൊങ്കല്‍. സൂര്യ, കാര്‍ത്തി, ശിവകാര്ത്തികേയന് തുടങ്ങിയ താരങ്ങളും കഴിഞ്ഞ ദിവസം പൊങ്കല്‍ ആഘോഷ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിരുന്നു.